ആലുവ: അന്യ സംസ്ഥാന തൊഴിലാളി 900 ഗ്രാം കഞ്ചാവുമായി വീണ്ടും പൊലീസിന്റെ പിടിയിലായി. കഞ്ചാവ് കേസിൽ രണ്ടാഴ്ച മുന്പാണ് ഇയാൾ ജയിൽ മോചിതനായത്.
ഒഡീഷ കണ്ഡമാൽ സ്വദേശി കേശബ് സാൻഡ (28)യെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി ട്രെയിനിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്.