Your Image Description Your Image Description

ഡ​ൽ​ഹി: ബി​ജെ​പി സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ കോ​ടീ​ശ്വ​ര​രാ​യ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വേ​ണ്ടി ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​ത് ബാ​ങ്കിം​ഗ് മേ​ഖ​ല​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

സു​ഹൃ​ത്തു​ക്ക​ളെ​യും അ​ടു​പ്പ​ക്കാ​രെ​യും നി​ർ​ണാ​യ​ക പ​ദ​വി​ക​ളി​ൽ നി​യ​മി​ക്കു​ന്ന ക്രോ​ണി​സ​വും നി​യ​ന്ത്ര​ണ ദു​രു​പ​യോ​ഗ​വും​മൂ​ലം ഇ​ന്ത്യ​യി​ലെ ബാ​ങ്കിം​ഗ് മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്ന് രാ​ഹു​ൽ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധിയുടെ പ്രതികരണം..

ബി​ജെ​പി സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ വ​ന്പ​ൻ​മാ​രാ​യ സു​ഹൃ​ത്തു​ക്ക​ൾ​ക്കു​വേ​ണ്ടി 16 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് എ​ഴു​തി​ത്ത​ള്ളി​യി​ട്ടു​ള്ള​ത്. ആ ​പ്ര​തി​സ​ന്ധി​യു​ടെ ഭാ​രം വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​ത് ജൂ​ണി​യ​ർ ജീ​വ​ന​ക്കാ​രാ​ണ്. അ​വ​ർ​ക്ക് സ​മ്മ​ർ​ദ്ദ​വും മോ​ശം തൊ​ഴി​ൽ​സ്ഥി​തി​യും അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്.

ഐ​സി​ഐ​സി​ഐ ബാ​ങ്കി​ലെ 782 മു​ൻ ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ടി അ​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ക​ണ്ടി​രു​ന്നു. തൊ​ഴി​ല​ധി​ഷ്ഠി​ത പീ​ഡ​നം, നി​ർ​ബ​ന്ധി​ത സ്ഥ​ലം​മാ​റ്റം, കാ​ര​ണം കാ​ണി​ക്കാ​തെ​യു​ള്ള പി​രി​ച്ചു​വി​ട​ൽ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളാ​ണ് അ​വ​ർ പ​ങ്കു​വ​ച്ച​ത്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ര​ണ്ടു​പേ​ർ ആ​ത്മ​ഹ​ത്യ ചെയ്‌തത്‌.തൊ​ഴി​ല​ധി​ഷ്ഠി​ത പീ​ഡ​ന​വും ചൂ​ഷ​ണ​വും ന​ട​ക്കു​ന്ന​തി​നെ​തിരേ കോ​ണ്‍ഗ്ര​സ് ശ​ബ്ദ​മു​യ​ർ​ത്തും.

Leave a Reply

Your email address will not be published. Required fields are marked *