Your Image Description Your Image Description

കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ മത്സരത്തിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനോട് ചെന്നൈ സൂപ്പർ കിങ്‌സ് തോൽവി ഏറ്റുവാങ്ങിയിരുന്നു. സി.എസ്.കെയുടെ തട്ടകത്തിൽ 50 റൺസിനാണ് ആർ.സി.ബി ജയിച്ച് കയറിയത്. അതേസമയം 17 വർഷത്തിന് ശേഷമാണ് ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഹോം ഗ്രൗണ്ടിൽ ബെംഗളൂരു ഒരു മത്സരം വിജയിക്കുന്നത്. ഐ.പി.എൽ പ്രഥമ സീസണിൽ രാഹുൽ ദ്രാവിഡിന്‍റെ കീഴിലായിരുന്നു ആർ.സി.ബിയുടെ ചെപ്പോക്കിലെ സി.എസ്.കെക്കെതിരെയുള്ള അവസാന വിജയം.

എന്നാൽ മറ്റ് ടീമുകൾക്കെതിരെ ആർ.സി.ബി ചെപ്പോക്കിൽ നാല് ജയം സ്വന്തമാക്കിയിട്ടുണ്ട്. ദ്രാവിഡിന് ശേഷം ആർ.സി.ബിയുടെ നായകൻമാരായി എത്തിയ അനിൽ കുംബ്ലെ, ഡാനിയൽ വെട്ടോറി, വിരാട് കോഹ്‌ലി, ഫാഫ് ഡുപ്ലെസിസ് എന്ന സൂപ്പർ നായകൻമാർക്ക് സി.എസ്.കെയെ അവരുടെ നാട്ടിൽ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അതിപ്പോൾ തിരുത്തിയിരിക്കുകയാണ് നായകനായ രജത് പാട്ടീദാർ.

ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ചെന്നൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിച്ചു. 41 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. രജത് പാട്ടിദാറിൻ്റെ അർധ സെഞ്ച്വറിയുടെ (51) മികവിലാണ് ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്‌സ് 197 റൺസ് വിജയലക്ഷ്യമുയർത്തിയത്. പാട്ടീദാറിന് പുറമെ ഫിൽ സാൾട്ട് (32), വിരാട് കോഹ്‌ലി (31), ദേവ്‌ദത്ത് പടിക്കൽ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെയാണ് ആർ.സി.ബി പൊരുതാവുന്ന സ്കോർ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *