Your Image Description Your Image Description

ന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരായ മത്സരത്തിലെ പരാജയത്തിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് ശൈലിയെ മാധ്യമ പ്രവർത്തകൻ ചോദ്യം ചെയ്തതാണ് ഫ്ലെമിങ്ങിനെ ചൊടിപ്പിച്ചത്.

ചെന്നൈയുടെ ബാറ്റിങ് ശൈലിയെന്ന് പറയുന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്. 250 റൺസ് അടിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. അങ്ങനെ കളിക്കാനും ചെന്നൈയ്ക്ക് കഴിയും. എനിക്ക് നിങ്ങളുടെ ചോദ്യം മനസിലായില്ല. കഴിഞ്ഞ മത്സരങ്ങളിൽ ആദ്യ ബോൾ മുതൽ ആക്രമിച്ച് കളിക്കാൻ ചെന്നൈയ്ക്ക് സാധിച്ചില്ല. അതിന് കാരണം തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായതാണ്. മത്സരം അവസാനിക്കുമ്പോൾ ആരാണ് ജയിക്കുന്നതെന്നാണ് നോക്കേണ്ടത്. ചെറിയ സ്കോറുകൾ വിജയിക്കുന്നതും മികച്ച ക്രിക്കറ്റാണ്. ചെന്നൈ സൂപ്പർ കിങ്സിനെ വിലകുറച്ച് കാണരുത്’, സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.

ഐപിഎല്ലിൽ ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ 50 റൺസിന്റെ വിജയമാണ് റോയൽ ചലഞ്ചേഴ്സ് നേടിയത്. ചെപ്പോക്കില്‍ 2008 ന് ശേഷമാണ് ആര്‍സിബി ജയം സ്വന്തമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ചെന്നൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *