ലക്നോ: ഛൈത്ര നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഉത്തർപ്രദേശിൽ ആരാധനാലയങ്ങളുടെ സമീപത്തെ മത്സ്യ-മാംസ വിൽപ്പന നിരോധിച്ചു. ഇന്ന് മുതൽ ഒമ്പത് ദിവസത്തേക്കാണ് ഛൈത്ര നവരാത്രി ആഘോഷം.
ആരാധനാലയങ്ങൾക്ക് 500 മീറ്ററുള്ളിൽ പ്രവർത്തിക്കുന്ന മത്സ്യ-മാംസ വിൽപ്പനയാണ് സംസഥാനത്തെ സർക്കാർ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഏപ്രിൽ ആറിന് ആഘോഷിക്കുന്ന രാമനവമിക്ക് മുന്നോടിയായി പുറപ്പെടുവിച്ച നിർദേശത്തിലാണ് സംസ്ഥാനത്തുടനീളം മാംസ വിൽപ്പനയ്ക്ക് പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചത്.