Your Image Description Your Image Description

ഡല്‍ഹി മദ്യനയക്കേസിൽ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി തള്ളി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്‌ടോബര്‍ 4നാണ് ED സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ അദ്ദേഹം ജയിലിലാണ്. ഈ കേസില്‍ ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടിയുടെ മൂന്നാമത്തെ നേതാവാണ് അദ്ദേഹം.

വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. സഞ്ജയ് സിംഗ് രാജ്യസഭാ എംപിയും പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിനെ ചുമതലക്കാരനുമാണ്.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സഞ്ജയ് സിംഗിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു എംപിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മോഹിത് മാത്തൂര്‍ വാദിച്ചത്. ഒക്ടോബര്‍ 4 ന് അറസ്റ്റിലാകുന്നതിന് മുമ്ബ് ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല. ഇതുമാത്രമല്ല, നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒരിടത്തും സിംഗിന്‍റെ പങ്കിനെക്കുറിച്ച്‌ അന്വേഷണ ഏജൻസി പരാമര്‍ശിച്ചിട്ടില്ല.

അറസ്റ്റിന് ആധാരമായി ചൂണ്ടിക്കാണിക്കുന്ന സര്‍ക്കാര്‍ സാക്ഷി ദിനേശ് അറോറയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് അഭിഭാഷകൻ വാദിച്ചു. ഇയാളുടെ മൊഴി ഈ കേസിലെ മറ്റ് സാക്ഷികളുടെ മൊഴികളുമായി പൊരുത്തപ്പെടുന്നില്ല എന്നും അഭിഭാഷകന്‍ പറഞ്ഞു.

സഞ്ജയ് സിംഗിന്‍റെ വസതിയില്‍ രണ്ട് കോടി രൂപയുടെ ഇടപാട് നടന്നതായി ദിനേഷ് അറോറ നല്‍കിയ മൊഴിയാണ് സഞ്ജയ് സിംഗിന്‍റെ അറസ്റ്റില്‍ കലാശിച്ചത്.

2020-ല്‍ മദ്യശാലകള്‍ക്കും വില്‍പ്പനക്കാര്‍ക്കും ലൈസൻസ് നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ സിംഗിനും കൂട്ടാളികള്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *