Your Image Description Your Image Description
Your Image Alt Text

ദോഹ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തറിലെത്തി. സമാധാന- വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്താതെ വിഫലമാവുന്നതിനിടെ ആരംഭിച്ച മധ്യപൂര്‍വേഷ്യൻ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാഗമായാണ് ബ്ലിങ്കൻ ഞായറാഴ്ച ദോഹയിലെത്തി അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം മൂന്നു മാസം പിന്നിട്ടിട്ടും തുടരുന്നതിനിടെയാണ് സന്ദർശനം.

ജനുവരി നാലിന് ആരംഭിച്ച പര്യടനത്തില്‍ തുര്‍ക്കിയ, ഗ്രീസ്, ജോര്‍ഡൻ രാജ്യങ്ങളില്‍ ബ്ലിങ്കൻ പര്യടനം നടത്തിയിരുന്നു. യു.എ.ഇ, സൗദി, ഇസ്രായേല്‍, ഈജിപ്ത് എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ സന്ദര്‍ശിക്കും.

Leave a Reply

Your email address will not be published. Required fields are marked *