Your Image Description Your Image Description

കൊ​ടു​ങ്ങ​ല്ലൂ​ർ: 10ാം ക്ലാ​സ് വിദ്യാർത്ഥികളുടെ കൈയിൽ നിന്നും പിരിവ് വാങ്ങി മ​ദ്യം വാ​ങ്ങി ന​ൽ​കി​യ യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​പ്പാ​റ പ​ന്തീ​ര​മ്പാ​ല സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത്ത് (19), ചാ​പ്പാ​റ സ്വ​ദേ​ശി പ​ടി​ഞ്ഞാ​റേ വീ​ട്ടി​ൽ അ​മ​ർ​നാ​ഥ് (18) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ 10ാം ക്ലാ​സ് പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം വിദ്യാർത്ഥികൾക്ക് ആഘോഷിക്കാനായി മദ്യം വാങ്ങി നൽകുകയായിരുന്നു. മദ്ധ്യം വാങ്ങാനുള്ള പണം കുട്ടികളിൽ നിന്ന് നേരത്തെ പിരിച്ചെടുത്തിരുന്നെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.

പിരിച്ച തുക നൽകി ബി​വ​റേ​ജി​ൽ​നി​ന്ന് മ​ദ്യം വാ​ങ്ങി അ​വ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ളു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്. ഇ​തോ​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് വി​വ​രം ന​ൽ​കി. ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വാ​ക്ക​ൾ ബി​വ​റേ​ജി​ൽ​നി​ന്ന് മ​ദ്യം വാ​ങ്ങി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി കു​ട്ടി​ക​ളെ ല​ഹ​രി​ക്ക​ടി​മ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ ബി.​കെ. അ​രു​ൺ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കഴിഞ്ഞ ദിവസം പത്താം ക്ലാസ് വിദ്യാർത്ഥികളായ 4 പേരെ മദ്യവുമായി സ്കൂളിൽ നിന്ന് പിടികൂടിയിരുന്നു. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ സ്കൂളിൽ ആയിരുന്നു സംഭവം. പരീക്ഷഹാളിൽ ഇരുന്ന കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത തോന്നിയതോടെ ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകൻ കുട്ടിയുടെ ബാഗ് പരിശോധിക്കുകയായിരുന്നു. ബാ​ഗിനുള്ളിൽ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി.

ക്ലാസിനു പുറത്തിറക്കിയ വിദ്യാർഥിയുടെ വീട്ടുകാരെ സ്‌കൂൾ അധികൃതർ വിവരം അറിയിച്ചു. കുട്ടി പരീക്ഷ എഴുതിയില്ല. പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താൻ ശേഖരിച്ച പണമാണ് വിദ്യാർഥിയുടെ ബാ​ഗിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയായിരുന്നു വിദ്യാർഥിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയത്. ആരാണ് വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകിയത് എന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *