Your Image Description Your Image Description

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ ജോലി തേടുന്നവര്‍ക്ക് ഇനിമുതല്‍ ഒരു കടമ്പ കൂടി കടക്കേണ്ടി വരും. ലഹരി ഉപയോഗമുണ്ടോ, ഉപയോഗിച്ചിരുന്നോ എന്ന തെളിവാണ് കമ്പനി ആവശ്യപ്പെടുന്നത്. അക്കാദമിക് യോഗ്യത മാത്രം നോക്കി ജീവനക്കാരെ ഇനി നിയമിക്കില്ല എന്ന തീരുമാനത്തിലാണ് ടെക്‌നോപാര്‍ക്ക്. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കില്ലെന്ന കര്‍ശന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ടെക്നോപാർക്കിലെ ചില കമ്പനികൾ.

കേരളത്തിലെ 250-ലധികം ഐ.ടി കമ്പനികളുടെ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജി-ടെക്) ന്റേതാണ് തീരുമാനം. ലഹരി ഉപയോഗിക്കുന്നവരെ ജോലിക്കായി പരിഗണിക്കേണ്ടന്നാണ് സംഘടനയുടെ തീരുമാനം. ബോധവത്കരണത്തിന്റെ സമയം കഴിഞ്ഞ് നടപടി കൈക്കൊള്ളേണ്ട ഘട്ടത്തിലേക്ക് നമ്മള്‍ എത്തിക്കഴിഞ്ഞു, ജി-ടെക് സെക്രട്ടറി ശ്രീകുമാര്‍ വി. പറഞ്ഞു. ഈ കമ്പനികളിലേക്ക് ജോലിക്കായി അപേക്ഷിക്കുമ്പോൾ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി ഹാജരാക്കേണ്ടി വരും. മെഡിക്കൽ പരിശോധനയിൽ ലഹരി ഉപയോഗമില്ല എന്ന് തെളിഞ്ഞാൽ മാത്രമേ ടെക്നോപാർക്കിലേയ്ക്ക് പ്രവേശനമുള്ളൂ എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *