Your Image Description Your Image Description
Your Image Alt Text

ദോഹ: ദോഹ എക്സ്പോ വേദിയില്‍ സൗദിയുടെ കലാ, സാംസ്കാരിക പ്രദര്‍ശനങ്ങളോടെ സൗദി ദിനാഘോഷം. മുനിസിപ്പാലിറ്റി മന്ത്രിയും എക്‌സ്‌പോ ദോഹ ദേശീയസമിതി അധ്യക്ഷനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുല്‍ അസീസ് ബിൻ തുര്‍ക്കി അല്‍ സുബൈഇയുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം.

സൗദി ദിനത്തോടനുബന്ധിച്ച്‌ കലാ-പൈതൃക പ്രദര്‍ശനങ്ങളും നടന്നു. ഖത്തറിലെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

മന്ത്രിയടക്കമുള്ള ഉന്നത വ്യക്തികള്‍ സൗദി പവിലിയൻ സന്ദര്‍ശിച്ചു. സുസ്ഥിരത കൈവരിക്കുന്നതിനും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും ജലസുരക്ഷ കൈവരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളും നേട്ടങ്ങളും സൗദി പരിസ്ഥിതി, ജല, കൃഷി വകുപ്പ് സഹമന്ത്രി മൻസൂര്‍ ബിൻ ഹിലാല്‍ അല്‍ മുഷൈത്തി പവിലിയനിലെത്തിയവര്‍ക്ക് വിശദീകരിച്ചു നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *