Your Image Description Your Image Description
താനെ: ഭാര്യയേയും മക്കളേയും ക്രികറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി യൂവാവ്. മുബൈ താനെയിലെ കാസര്‍വാഡവലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയായിരുന്നു ദാരുണമായി സംഭവം നടന്നത്.
സംഭവശേഷം പ്രതി ഒളിവില്‍ പോയി. അമിത് ധരംവീര്‍ ബാഗ്ദി എന്ന യുവാവാണ് ഭാര്യയേയും മക്കളേയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ അമിത് എന്ന യുവാവിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഭാര്യ ഭാവന (24), മക്കളായ അങ്കുഷ് (8), ഖുഷി (6) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഡിസംബര്‍ 13 ന് ആണ് മകന്‍ അങ്കുഷിന്റെ ജന്മദിനം ആഘോഷിക്കാന്‍ അമിത് കാസര്‍വാഡവലിയിലെത്തിയത്. മകന്റെ ജന്മദിനത്തിനായി അമിത് കേക് വാങ്ങിയിരുന്നുവെന്നും മൂന്ന് ദിവസത്തോളം തങ്ങള്‍ക്കൊപ്പം തങ്ങിയ ശേഷമാണ് മടങ്ങിയതെന്നും ഭാവനയുടെ സഹോദരന്‍ വികാസ് പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്ച വികാസ് ജോലിക്ക് പോയ സമയത്ത് അമിത് ഭാര്യയേയും മക്കളേയും തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *