Your Image Description Your Image Description

ടുറിസം വികസനത്൫ത്തിനു കേരളത്തിൽവലിയ സദ്യതെയാണ് ഉള്ളത് ,അതുമായി ബന്ധപ്പെട്ട നിയമസഭയിൽ ഉണ്ടായ ചോദ്യങ്ങൾക്ക് മന്ത്രി റിയാസ് പറഞ്ഞ ഉത്തരങ്ങൾ കേരളത്തിന്റെ ടുറിസം മേഘയുടെ വളർച്ച ചൂണ്ടി കാണിക്കുന്നതാണ് .അത് ഇങ്ങനെയാണ് ബീച്ച് ടൂറിസവുമായി ബന്ധപ്പെട്ട് അതിന്റെ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത വലിയ സാങ്കേതിക പ്രയാസങ്ങൾ നേരിടുകയാണ് ആലപ്പുഴ ബീച്ച്, ഓമനപ്പുഴ ബീച്ച്, മാരാരി ബീച്ച് തുടങ്ങിയ ബീച്ചുകൾക്ക് വേണ്ടി ബജറ്റിൽ ഫണ്ട് വച്ചിട്ടുണ്ട് എം എൽ എ ഫണ്ട് വച്ചിട്ടുണ്ട് പക്ഷെ ഒന്നും നടത്താൻ കഴിയാത്ത സി.ആര്‍.ഇസെഡ് അടക്കമുള്ള ഒത്തിരി സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുകയാണ് ഇതിനെ മുറിച്ചുകടക്കാൻ സംവിധാനങ്ങൾ ഒരുക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട ഉത്തരവാദിത്വം.അതിലൊന്ന് അഡ്വെഞ്ചർ സ്പോർട്സ് വാട്ടർ സ്പോർട്സ് ഒക്കെ വർധിപ്പിക്കുക എന്നുള്ളതാണ് .കേരളത്തിലെ ബീച്ച് ടൂറിസം ഇന്ന് നേരിടുന്ന 2 പ്രതിസന്ധികൾ ഒന്ന് സി.ആര്‍.ഇസെഡുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ രണ്ട് അനാവശ്യ വിവാദങ്ങളുമാണ്.പുതിയൊരു പദ്ധതി വാട്ടർ സ്പോർട്സിന്റെ ഭാഗമായി വന്നാൽ അതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന അനാവശ്യ വിവാദങ്ങൾ ഇന്ത്യയിലെ മറ്റ് ചില സംസ്ഥാനങ്ങളിലെ ബീച്ച് ടൂറിസം കൊണ്ട് മുന്നോട്ട് പോകുന്ന ചില ലോബികളുടെ താല്പര്യം കൂടി അതിന്റെ പിന്നിലുണ്ട്.രണ്ടാമത്തെ പ്രശ്‍നം സി.ആര്‍.ഇസെഡാണ് അത് കേന്ദ്ര നിയമമാണെന്ന് എല്ലാവർക്കും അറിയാം . കേന്ദ്ര ടൂറിസം മന്ത്രി ഇതുമായി ബന്ധപ്പെട്ട കേന്ദ്ര വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്തുകൊണ്ട് ഡൽഹിയിൽ തന്നെ ഒരു മീറ്റിങ് വിളിച്ചുചേർക്കാമെന്ന് പറഞ്ഞിട്ടുണ്ട്.കേരളത്തിലെ ബീച്ച് ടൂറിസത്തിൽ നമുക്ക് ചില പ്രതിസന്ധികളെ മാറ്റാൻ വേണ്ടി സി.ആര്‍.ഇസെഡ് വിഷയവുമായി ബന്ധപ്പെട്ട് എന്തൊക്കെ ഇളവുകൾ വരുത്താനാകുമെന്നത് ഈ ചർച്ചയിലൂടെ യാഥാർഥ്യത്തിലേക്ക് എത്തിക്കാൻ ആകുമെന്നാണ് കാണുന്നത് അതിൽ തീർച്ചയായും ആലപ്പുഴ ബീച്ചും പ്രധാനനിലയിൽ കേരളത്തിലെ ബീച്ച് ടൂറിസവുമായി ബന്ധപ്പെട്ട മുന്നിൽത്തന്നെ ഉണ്ടാകും .നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ആകർഷണം എന്നത് സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യമാണ് ഓണം ഉൾപ്പടെയുള്ള കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് കൂടുതൽ പ്രചാരം നൽകാൻ 2024 ൽ വളരെ നേരത്തെ തന്നെ അതിന്റെ തയ്യാറെടുപ്പുകൾ സംസ്ഥാനം എടുത്തിരുന്നു. ദൗർഭാഗ്യവശാൽ ചൂരൽമല ദുരന്തമുണ്ടായി പല വിദേശ രാജ്യങ്ങളിലും ഓണം ഘട്ടത്തിൽ കേരത്തിലേക്ക് അവർ വരാൻ വേണ്ടിയുള്ള പ്രത്യേക മാർക്കറ്റിംഗ്‌ ഇതുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു .ഇത്തവണയും അത് ആരംഭിച്ചിട്ടുണ്ട്.നമുക്ക് ഇത്തവണത്തെ ഓണം ആ നിലയിൽ ഓണാഘോഷനിലയിൽ മാറ്റിത്തീർക്കാൻവേണ്ട എല്ലാ ശ്രമവും നടത്തും അങ്ങനെ പ്രചാരണങ്ങളിൽ പ്രധാന പങ്ക് വഹിക്കാൻ സാധിക്കും.ആ നിലയിൽ നമുക്ക് ഓണത്തെ മാത്രമല്ല കേരളത്തിന്റെ സാംസ്‌കാരിക ആഘോഷങ്ങളെയും ടൂറിസവുമായി ബന്ധപ്പെടുത്തി വലിയ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാകും.കേരളത്തിന്റെ മത സഹോദര്യമാണ് കേരളത്തെ ജനങളുടെ ആതിഥേയ മര്യാദയാണ് കേരത്തിന്റെ ഏറ്റവും വലിയ ടൂറിസ്റ്റ് ഉൽപ്പന്നം.അത് ഇന്ത്യയിൽ ഒരു സംസ്ഥാനത്തിലും കാണാൻ സാധ്യമാകാത്ത നിലയിലുള്ള ഒരു ഉൽപ്പന്നമാണ് കേരളത്തിന്റെ സാംസ്‌കാരിക പ്രത്യേകത അതാണ് ഏറ്റവും വലിയ ടൂറിസ്റ്റ് ഉൽപ്പന്നം.അതിനെ നമുക്ക് ഷോക്കേസ് ചെയ്യാൻ ചെയ്യാൻവേണ്ടി പറ്റുന്ന ഏറ്റവും വലിയ സാധ്യതയാണ് ഓണാഘോഷം ആ നിലയിൽ നമുക്ക് ഓണാഘോഷത്തെ മാറ്റിത്തീർക്കാം .കൾച്ചറൽ ടൂറിസം കേരളത്തെ സംബന്ധിച്ച് വലിയ സാധ്യത ഉള്ളതാണ് പ്രത്യേകിച്ച് പാലക്കാട് കൽപ്പാത്തി പോലുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കൾച്ചറൽ ടൂറിസം പദ്ധതി യും അതോടൊപ്പം തന്നെ കേരളത്തിന്റെ ഭക്ഷണ തനിമ ഒരു ഫുഡ് എക്സ്പ്ലോറിങ് ടൂറിസം കെഎസ്ആർടിസിയുടെ സഹായത്തോടെ ചെയ്യുവാൻ കൽപ്പാത്തി രഥോത്സവം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ടൂറിസം വകുപ്പ് ഇടപെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *