Your Image Description Your Image Description

ദുൽഖർ സൽമാൻ കൂടി സഹ ഉടമയായ സ്ഥാപനമാണ് അൾട്രാവയലറ്റ്. ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് പൊതു വിൽപ്പനയ്ക്കായി ആദ്യമായി സ്റ്റോക്ക് പുറത്തിറക്കുന്നതിനെയാണ് പ്രൈമറി ഓഫറിംഗ് എന്ന് പറയുന്നത്. മൂന്ന് വർഷത്തിനുളളിൽ കമ്പനി പബ്ലിക്ക് ഓഫറിങ്ങ് നടത്തുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിലേക്ക് പോകുന്നതിന് മുൻപായി ബ്രാൻഡ് തങ്ങളുടെ പോർട്ട്ഫോളിയോ വിപുലീകരിക്കാനാണ് ഉദ്ദേശം. ബ്രാനഡിനെ കുറിച്ച് നോക്കിയാൽ 2024 ഒക്ടോബറിൽ ഇത് ബാംഗ്ലൂരിൽ മാത്രമായിരുന്ന പ്രവർത്തനം അഞ്ച് മാസത്തിനുള്ളിൽ, മെട്രോകളും ടയർ-2 നഗരങ്ങളും ഉൾപ്പെടെ ഇന്ത്യയിലെ 15 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സാധിച്ചുവെന്നത് വളരെ പ്രശംസനീയമായ കാര്യമാണ്. അൾട്രാവയലറ്റിൻ്റെ മോഡലുകളെ കുറിച്ച് നോക്കിയാൽ ഇലക്ട്രിക് സ്‌കൂട്ടർ വിപണി കൈയ്യടക്കിയ ശേഷമാണ് ഓല തങ്ങളുടെ കന്നി ഇലക്ട്രിക് ബൈക്കായ റോഡ്‌സ്റ്റർ X പുറത്തിറക്കിയത്. എന്നാൽ ഇതിന്റെ നേർവിപരീതമായാണ് പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനിയായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് ചിന്തിക്കുന്നത്. കരുത്തുറ്റ ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കുമായി ഇതിനോടകം പേരു സമ്പാദിച്ച കമ്പനി മറ്റ് ടൂവീലർ സെഗ്‌മെന്റുകളിലേക്കും സാന്നിധ്യം അറിയിക്കാൻ പോകുകയാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ നിലവിൽ രാജ്യത്ത് F77 മാക് 2, F77 സൂപ്പർസ്ട്രീറ്റ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളാണ് പുറത്തിറക്കുന്നത്. ആദ്യത്തേത് ഒരു സൂപ്പർസ്പോർട്ടാണ്. ദൈനംദിന യാത്രകൾ അനുയോജ്യമായ രീതിയിൽ റൈഡർ ട്രയാംഗിളിൽ മാറ്റം വരുത്തിയ ബൈക്കിന്റെ സ്ട്രീറ്റ് ഫോക്കസ്ഡ് പതിപ്പാണ് 77 സൂപ്പർസ്ട്രീറ്റ്. പുറത്തുവന്ന ചിത്രങ്ങളിൽ നിന്ന് ഒരു ഇലക്ട്രിക് നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിൾ, അഡ്വഞ്ചർ മോട്ടോർസൈക്കിൾ, സ്‌കൂട്ടർ, ഒരുപക്ഷേ ഒരു ക്രൂയിസർ എന്നിവ കമ്പനി പുറത്തിറക്കാൻ സാധ്യതയുണ്ടെന്നാണ് മനസ്സിലാകുന്നത്. EICMA 2024-ൽ കൺസെപ്റ്റ് X അഡ്വഞ്ചർ മോട്ടോർസൈക്കിൾ അവർ പ്രദർശിപ്പിച്ചിരുന്നു. വിപണിയിലെത്തി രണ്ടാഴ്ച്ച പിന്നിടുമ്പോഴേക്കും അൾട്രാവലയറ്റിന്റെ മാക്‌സി സ്റ്റൈൽ ഇലക്ട്രിക് സ്‌കൂട്ടറിനായി 50,000-ത്തിലധികം ബുക്കിംഗുകൾ വാരിക്കൂട്ടിയതായി കമ്പനി അറിയിച്ചിരിക്കുകയാണ്. 1.20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ ടെസറാക്റ്റിന്റെ ആദ്യത്തെ 50,000 ബുക്കിംഗുകൾക്കാണ് പ്രാരംഭ വില ബാധകമാവുക. പിന്നീട് സ്കൂട്ടറിന്റെ വില 1.45 ലക്ഷം രൂപയായി ഉയരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മുമ്പ് ആദ്യത്തെ 10,000 പേർക്കും പിന്നീട് 20,000 പേർക്കുമാണ് 1.20 ലക്ഷം രൂപയ്ക്ക് ടെസറാക്റ്റ് നൽകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് വണ്ടിക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് ആദ്യത്തെ അരലക്ഷം ഉപഭോക്താക്കൾക്ക് ഇവി കുറഞ്ഞ വിലയ്ക്ക് കൊടുക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. അൾട്രാവയലറ്റിന്റെ ടെസറാക്റ്റ് ഇവി വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനി വെബ്‌സൈറ്റിൽ കയറി 999 രൂപ ടോക്കൺ തുക നൽകി വാഹനം ഇനിയും പ്രീ-ബുക്ക് ചെയ്‌തിടാം. ഡെസേർട്ട് സാൻഡ്, സ്റ്റെൽത്ത് ബ്ലാക്ക്, സോണിക് പിങ്ക്, സോളാർ വൈറ്റ് എന്നീ നാല് നിറങ്ങളിൽ മാക്‌സി സ്റ്റൈൽ ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനാവും. ഈ ഇലക്ട്രിക് സ്കൂട്ടറിനായുള്ള ഡെലിവറി അടുത്ത വർഷം മാത്രമേ ആരംഭിക്കൂവെന്നതും പ്രത്യേകം ശ്രദ്ധിക്കണേ. അൾട്രാവയലറ്റ് ടെസറാക്റ്റിൽ നാവിഗേഷനോടുകൂടിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ TFT ഡിസ്‌പ്ലേയാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്ലോട്ടിംഗ് എൽഇഡി ഡിആർഎൽ, ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്ലീക്ക് ഫ്ലോട്ടിംഗ് എൽഇഡി ടെയിൽ ലാമ്പ്, 34 ലിറ്റർ ശേഷിയുള്ള അണ്ടർസീറ്റ് സ്റ്റോറേജ്, 14 ഇഞ്ച് വീലുകൾ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, 110 സെക്ഷൻ ഫ്രണ്ട്, 140 സെക്ഷൻ റിയർ ടയറുകൾ മുതലായവയാണ് ഇവിയിലെ മറ്റ് പ്രധാന സവിശേഷതകൾ. ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *