Your Image Description Your Image Description

അഭിലാഷം സിനിമയിലെ ‘തട്ടത്തിൽ’ എന്ന ഗാനം സ്പോട്ടിഫൈ ഇന്ത്യയുടെ ടോപ്പ് 50 വൈറൽ സോങ് ലിസ്റ്റിൽ 20-ാം സ്ഥാനത്താണ്. ഇത്രയും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന മലയാളം ഗാനങ്ങളിൽ ഒന്നു കൂടിയാണ് ഇത്. ശ്രീഹരി കെ നായർ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിന് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകരണമാണുള്ളത്.

സൈജു കുറുപ്പ്, തൻവി റാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ പ്രണയകഥ മാർച്ച് 29ന് തിയേറ്ററുകളിലെത്തും. റിലീസിന് മുമ്പ് ഗാനത്തിന് ലഭിച്ച പിന്തുണ സിനിമയുടെ പ്രേക്ഷക പിന്തുണ ശക്തിപ്പെടുത്തും എന്നാണ് പ്രതീക്ഷ. റീലുകൾ, കവർ വേർഷനുകൾ, ടിക്‌ടോക്ക് ചലഞ്ചുകൾ തുടങ്ങി ‘തട്ടത്തിൽ’ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിക്കഴിഞ്ഞു.

മലയാള സിനിമയുടെ പ്രണയഗാനങ്ങളുടെ കൂട്ടത്തിലേക്ക് ഓർത്തുവെക്കാവുന്ന ഒരു ഗാനം കൂടിയാണ് ‘തട്ടത്തിൽ’. ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ്‌ ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *