Your Image Description Your Image Description

ശക്തമായ ഹിന്ദുമത വിശ്വാസിയും ബിജെപി അനുഭാവിയുമായിരുന്നു രാഹുൽ ഈശ്വർ. സനാതന ധർമ്മങ്ങളോടുള്ള പാണ്ഡിത്യം തന്റെ ചാനൽ ചർച്ചകളിലും തന്റെ വ്യക്തിജീവിതത്തിലും രാഹുൽ ഈശ്വർ ഓരോ സമയത്തും വാചാലനായി കൊണ്ട് എതിർപക്ഷത്തിന്റെ വായടപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. കേരളത്തിലെ ബിജെപി പ്രസ്ഥാനത്തിന് ശക്തനായ ഒരു കൂടെപ്പിറപ്പ് തന്നെയായിരുന്നു രാഹുൽ എന്ന് വേണമെങ്കിൽ പറയാം. എന്നാലിപ്പോൾ രാഹുൽ ഈശ്വർ തന്നെ ബിജെപി യും സംഘപരിവാറും തമ്പുരാൻ സിനിമയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുവരുന്ന സാഹചര്യത്തിൽ അതിനെ അനുകൂലിച്ചുകൊണ്ട് സംഘപരിവാർ സംഘടനകൾക്ക് ഇതിനോട് പ്രതിഷേധം ഉണ്ടാകുമെങ്കിലും എല്ലാവരും പോയി കാണണമെന്ന് രാഹുൽ ഈശ്വർ ആഹ്വാനം ചെയ്യുന്നത് ചെറിയ ചങ്കൂറ്റമൊന്നുമല്ല. മോഹൻലാലിനും പൃഥ്വിരാജിനും ഈ സിനിമ ചെയ്യാനുണ്ടായ ചങ്കൂറ്റത്തെയും രാഹുൽ പുകഴ്ത്തുന്നുണ്ട് പക്ഷേ ശരിക്കും ചങ്കൂറ്റമുള്ളത് രാഹുലിന് ആണെന്ന് പറയാതെ വയ്യ. സിനിമയെ സിനിമയായി കണ്ടാൽ മതിയെന്നും മുംബൈയിൽ വച്ചാണ് താൻ സിനിമ കണ്ടതൊന്നും ആ തിയേറ്റർ ഫുൾ ആയാണ് സിനിമ ഓടിയത് എന്നും രാഹുൽ പറയുന്നു. സിനിമയിലെ ഓരോ സീനുകളെയും വളരെ വ്യക്തമായി വിവരിച്ച് തനിക്ക് ഇഷ്ടപ്പെട്ടു എന്ന് രാഹുൽ കൂട്ടിച്ചേർക്കുന്നുണ്ട്. ഗുജറാത്ത് കലാപത്തിന് അതിന്റെ ഭീകരതയോടു കൂടി വർണ്ണിക്കുന്ന കാര്യത്തിലും പ്രേക്ഷകരിൽ അതിന്റെ ഇഫക്ട് കൊണ്ടുവരുന്ന കാര്യത്തിലും തമ്പുരാന്റെ അണിയറ പ്രവർത്തകർ പൂർണ്ണ വിജയം കൈവരിച്ചു എന്ന് രാഹുൽ ഈശ്വർ വളരെ സന്തോഷവാനാണ് പറയുന്നത്. കേരളത്തിലെ ബിജെപി പ്രസ്ഥാനത്തിന്റെ ഉന്നമനത്തിന് വേണ്ടി രാജിവ ചന്ദ്രശേഖരനെ പോലെ ഒരു ഒറ്റയാൾ പോരാളിയെ കൊണ്ടുവന്ന് നിർത്തിയപ്പോൾ കാഴ്ചവട്ടിലെ മണ്ണ് പലവഴിക്ക് ഒലിച്ചു പോകുന്നുണ്ടോ എന്ന കാര്യം ഒരു സംശയമാണ്. മണൽത്തരികൾ എല്ലാം ഒലിച്ചു പോയാൽ കാര്യം മണൽത്തരികൾ ആണെങ്കിലും മണ്ടിട്ട ഇടിഞ്ഞുവീഴാൻ അധിക സമയമൊന്നും വേണ്ട. വളരെ രൂക്ഷമായും വ്യക്തമായും തന്നെ ഗുജറാത്ത് കലാപത്തിനു പിന്നിലെ സംഘപരിവാർ സംഘടനയുടെ ക്രൂരത ചലച്ചിത്രം വിളിച്ചുപറയുന്നുണ്ട് എങ്കിലും എല്ലാവരും അത് കാണണമെന്ന് പറയുമ്പോൾ തന്നെ സംഘപരിവാറിന്റെ ഇത്തരം കൂടിയ ക്രൂരതകളെ പറ്റി മറ്റുള്ളവർക്ക് ധാരണയുണ്ടാകണമെന്ന് ചിന്ത രാഹുലിൽ ഉണ്ടായി എന്ന് വേണം കരുതാൻ. ഹിന്ദു സംഘടന ഉന്മൂലനം ചെയ്ത ഒരു മുസ്ലിം കുടുംബത്തിൽ നിന്ന് ഉയർത്തുവന്ന പൃഥ്വിരാജിന്റെ കഥാപാത്രം ഗുജറാത്ത് കലാപത്തിന്റെ ക്രൂരതകൾ അനുഭവിച്ച മുഴുവൻ മുസ്ലീങ്ങളുടെയും പ്രതിനിധിയാണ് എന്ന് രാഹുൽ വളരെ ചങ്കൂറ്റത്തോടെ കൂടിയാണ് വിളിച്ചു പറഞ്ഞത്. എതിർപ്പുള്ളവർ എതിർത്തുകൊണ്ടിരിക്കട്ടെ എന്നും ബാക്കിയുള്ളവർ കാണുന്നതിൽ തെറ്റില്ല എന്നും രാഹുൽ പറയുമ്പോൾ കേരളത്തിന് അകത്തും പുറത്തും ഹിന്ദു സംഘടനകളെല്ലാം തമ്പുരാൻ സിനിമയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. തമ്പുരാന്റെ പ്രദർശനം നിർത്തിവയ്ക്കുകയും ടിക്കറ്റ് വിറ്റഴിക്കുന്നത് അവസാനിപ്പിക്കുകയും ഉൾപ്പെടെ മോഹൻലാലിനും പൃഥ്വിരാജിനും എഴുതിയ വൻ ഭീഷണികൾ പോലും നിലവിലുണ്ട്. ബിജെപി കാർക്ക് അല്ലെങ്കിലും സത്യം വിളിച്ചു പറയുന്നവരെ കൊന്നൊടുക്കി നല്ല പരിചയമാണ്. അതിനി ഒരു സിനിമയാവട്ടെ ലേഖനമാകട്ടെ ഒരു ചിത്രമാകട്ടെ പറയുന്നത് ഹിന്ദു മത തീവ്രവാദികളുടെ ക്രൂരതകളെ പറ്റി ആണെങ്കിൽ നിഴൽ ആണെന്ന് പോലും നോക്കാതെ വടിവാൾ യുദ്ധം ചെയ്യാൻ പുറപ്പെടുന്ന വിഡ്ഢികളായി മാറിയിരിക്കുകയാണ് ബിജെപിക്കാർ. അല്ല മറ്റൊരു തലത്തിൽ പറഞ്ഞാൽ അധികാരം പിടിച്ചെടുക്കണമെങ്കിൽ ഇത്തരം ക്രൂരതകൾ ഒക്കെ മൂടിവെച്ചുതന്നെ മുന്നോട്ടുപോയല്ലേ പറ്റൂ. പക്ഷേ എത്രപേരുടെ നാവും കണ്ണുകളും മൂടിക്കെട്ടും നിങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *