Your Image Description Your Image Description

കൊച്ചി: രോഗിയുമായി പോയ ആംബുലൻസിന്‍റെ വഴിമുടക്കി ഇന്നോവ കാർ. എറണാകുളം മൂവാറ്റുപുഴയിൽ രോഗിയുമായി പോയ ആംബുലൻസിനെയാണ് കാർ കടത്തിവിടാതെ ഇരുന്നത്. ഇന്ന് രാവിലെ 11 മണിക്ക് മൂവാറ്റുപുഴയിൽ വച്ചാണ് സംഭവം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വന്ന ആംബുലൻസിന്‍റെ വഴിയാണ് ഇന്നോവ കാർ മുടക്കിയത്. ആംബുലൻസിന് മാർഗ തടസ്സമുണ്ടാക്കുന്ന തരത്തിലായിരുന്നു കാർ ഓടിച്ചിരുന്നത്. അടിയന്തര ഡയാലിസിസിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് പോയ ആംബുൻസിനെയാണ് മുന്നിൽ പോയിരുന്ന കാർ കടത്തി വിടാതിരുന്നത്.

KL 06 E 7272 രജിസ്ട്രേഷൻ നമ്പറിലുള്ള ടയോട്ട ഇന്നോവ വാഹനമാണ് ആംബുലൻസിനെ വഴിമുടക്കിയത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർ എംവിഡിക്ക് പരാതി നൽകി. നാല് മിനിറ്റോളം ഇന്നോവ വഴിമുടക്കിക്കൊണ്ട് മുന്നിൽ പാഞ്ഞുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റോങ് സൈഡ് കേറി ഓവർടേക്ക് ചെയ്ത് പോകേണ്ടി വന്നുവെന്നും ഡ്രൈവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർ എംവിഡിക്ക് പരാതി നൽകിയിട്ടുണ്ട്. ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും രോഗിക്ക് ഉണ്ടായിരുന്നുവെന്ന് ആംബുൻസ് ഡ്രൈവർ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു സമാനമായ രീതിയിൽ ഗുരുതരമായി പരിക്കേറ്റ രോഗിയുമായി പോയ ആംബുലന്‍സിൻ്റെ വഴിമുടക്കുന്ന തരത്തിൽ യുവതി സ്‌കൂട്ടര്‍ ഓടിച്ച വാർത്ത പുറത്ത് വന്നത്. പിന്നാലെ യുവതിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *