Your Image Description Your Image Description

പ​ന്ത​ളം: സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വീഡിയോ​ പോ​സ്റ്റ്‌ ചെ​യ്ത വ്ലോ​ഗ​റെ അ​തി​ക്ഷേ​പി​ച്ച​ വയോധികനെ പ​ന്ത​ളം പൊ​ലീ​സ് പി​ടി​കൂ​ടി. ആ​ശാ പ്ര​വ​ർ​ത്ത​ക​രെ അ​നു​കൂ​ലി​ച്ചുള്ള പോസ്റ്റിലാണ് ഇയാൾ അസഭ്യമെഴുതിയത്. സംഭവത്തിൽ തൃ​ശൂ​ർ കു​ന്നം​കു​ളം പ​ഴ​ഞ്ഞി അ​രു​വാ​യ് ത​യ്യി​ൽ വീ​ട്ടി​ൽ ജ​നാ​ർ​ദ​ന​ൻ ജ​നു​വാ​ണ്‌ (61) പി​ടി​യി​ലാ​യ​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ റീ​ൽ​സും മ​റ്റും ചെ​യ്യാ​റു​ള്ള തി​രു​വ​ന​ന്ത​പു​രം ​സ്വ​ദേ​ശി​നിയുടെ വീഡിയോയിലാണ് പ്രതി അസഭ്യ പരാമർശം നടത്തിയത്.

വ്ലോഗർ ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​ര​ത്തി​ന് അ​നു​കൂ​ല​മാ​യി നി​ര​ന്ത​രം പോ​സ്റ്റു​ക​ൾ ഇ​ട്ടി​രു​ന്നു. കൂ​ട്ട​ത്തി​ൽ ഈ ​മാ​സം ആ​റി​നി​ട്ട പോ​സ്റ്റി​നു താ​ഴെ ക​മ​ന്റ്‌ ബോ​ക്സി​ലാ​ണ് ഇ​യാ​ൾ മോ​ശം അ​ഭി​പ്രാ​യ​ങ്ങ​ൾ കു​റി​ച്ച​ത്. യു​വ​തി​യെ അ​സ​ഭ്യം വി​ളി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ഇ​വ​ർ​ക്കും മാ​താ​വി​നും എ​തി​രെ അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത​തി​ലൂ​ടെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

സമൂഹ മാധ്യമത്തിൽ ഇയാൾക്കെതിരെ നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. സ്ഥിതി മോശമായതോടെ പ​ന്ത​ള​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന യു​വ​തി 11ന് ​പ​ന്ത​ളം സ്റ്റേ​ഷ​നി​ൽ പ​രാ​തി നൽകുകയായിരുന്നു. ഇ​വ​രു​ടെ മൊ​ഴി എ​സ്.​സി.​പി ഒ. ​ശ​ര​ത് പി. ​പി​ള്ള രേ​ഖ​പ്പെ​ടു​ത്തി. എ​സ്.​ഐ അ​നീ​ഷ് എ​ബ്ര​ഹാ​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *