Your Image Description Your Image Description

മലയാളത്തിലെ താര സംഘടനയായ അമ്മയെ ചുറ്റിപ്പറ്റി കുറച്ചൊന്നുമല്ല വാർത്തകൾ ദിവസവും ചാനലുകളിൽ ഇടം പിടിക്കുന്നത്. അമ്മ സംഘടനയിലെ ഭിന്നിപ്പ് പരസ്യമായി പുറത്തിറഞ്ഞത് ദിലീപും നടിയുമായുള്ള കേസ് പുറത്തുവന്നതിന് പിന്നാലെയാണ് അമ്മ സംഘടനയിൽനിന്ന് വേർപെട്ട് ഒരു വനിതാ സംഘടന പിന്നീട് രൂപീകരിക്കുകയും ഉണ്ടായി. താര സംഘടനയിൽ നീതിയും ന്യായവും ഇല്ലാത്ത കാര്യങ്ങൾ നടക്കുന്നു എന്നും പലരും പലവിധ മാനസിക ശാരീരിക സാമ്പത്തിക ചൂഷണങ്ങൾ കീരയാകുന്നു എന്നുമൊക്കെയുള്ള ശക്തമായ ആരോപണങ്ങൾ പിന്നീട് ഉണ്ടാവുകയും സംഘടന പല സംശയങ്ങളുടെയും നിഴലിൽ ആവുകയും ചെയ്തു. എന്നാൽ ഈ സമയങ്ങളിലൊക്കെ സംഘടനയുടെ നേതൃ സ്ഥാനീയനായ മോഹൻലാൽ മൗനം പാലിക്കുകയാണ് ഉണ്ടായത്. പല പ്രഭാതമായ കേസുകളും തർക്കങ്ങളും സംഘടനയെപ്പറ്റിയും സിനിമാലോകത്തെപ്പറ്റിയും ഉണ്ടായപ്പോഴും മോഹൻലാൽ ഉൾപ്പെടെയുള്ള പല പ്രമുഖ അഭിനേതാക്കളും മൗനംപാലിച്ച് ഒതുങ്ങി കൂടിയത് പലവിധ വിമർശനങ്ങൾക്കും ഇടയാക്കി. നടിയുടെ പീഡനക്കേസിൽ അന്ന് പരസ്യപ്രസ്താവനയ്ക്ക് തയ്യാറായ ഒരേയൊരു മലയാള നടൻ പൃഥ്വിരാജ് സുകുമാരനായിരുന്നു എക്കാലത്തും പൃഥ്വിരാജ് സുകുമാരന് തന്റേതായ നിലപാടുള്ള വ്യക്തിയാണ്. അതുകൊണ്ടുതന്നെ സംഘടനയ്ക്ക് അകത്തും അല്ലാതെയും പ്രതിരാജിന് ഒരുപാട് ശത്രുക്കളും ഉണ്ടെന്ന് രഹസ്യമായ വിവരങ്ങൾ ഉണ്ട്. ഇതിന്റെയൊക്കെ പേരിൽ തന്നെ മല്ലിക സുകുമാരൻ എന്ന പൃഥ്വിരാജിന്റെ അമ്മയും പലപ്പോഴും മാധ്യമങ്ങളുടെ ഇരയായിട്ടുണ്ട്.ഇപ്പോൾ അമ്മ സംഘടനയെ പറ്റിയും മോഹൻലാലിനെ പറ്റിയും ഒക്കെ ചില പ്രസ്താവനകളുമായി മല്ലിക സുകുമാരൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.അഭിനേതാക്കളുടെ സംഘടനയായ അമ്മയെ നയിക്കാന്‍ കഴിവുള്ളവര്‍ മുന്നോട്ട് വരണം എന്ന് നടി മല്ലിക സുകുമാരന്‍. കാര്യങ്ങള്‍ പറയാനും സംസാരിക്കാനും കഴിവുള്ളവരാണ് നേതൃനിരയിലേക്ക് വരേണ്ടത് എന്ന് മല്ലിക പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും അതിന് ഏറ്റവും അനുയോജ്യരാണ് എന്നും അവര്‍ അഭിപ്രായപ്പെട്ടു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം.അമ്മയിലെ പ്രശ്‌നങ്ങളെല്ലാം മോഹന്‍ലാലിന് അറിയാം എന്നും അറിയാത്തത് പോലെ നില്‍ക്കുകയാണ് എന്നും അവര്‍ പറഞ്ഞു. കുട്ടിക്കാലം തൊട്ടെ ലാല്‍ അങ്ങനെയാണ് എന്നും എന്നാല്‍ വലിയ ലോകവിവരമുള്ള ആളാണ് അദ്ദേഹമെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. മല്ലികയുടെ വാക്കുകള്‍ ഇങ്ങനെയാണ് ലാല്‍ കുട്ടിക്കാലം തൊട്ടെ കുശാഗ്രബുദ്ധിയാണ്. എല്ലാം മനസിലായാലും ഒന്നും മനസിലാകാത്ത പോലെ നില്‍ക്കും. അതിപ്പോഴും ഉണ്ട്. എല്ലാം അറിയാം അദ്ദേഹത്തിന്. അദ്ദേഹം നയിക്കുന്ന സംഘടനയിലെ പ്രശ്നങ്ങളും അറിയാം, പുറത്തുള്ള പ്രശ്നങ്ങള്‍ അറിയാം, രാഷ്ട്രീയമായുള്ള പ്രശ്നങ്ങള്‍ അറിയാം.എല്ലാം അറിയാം. ലാല്‍ അത്ര മണ്ടനൊന്നുമല്ല. അതീവ ബുദ്ധിമാനാണ്. മിടുമിടുക്കനാണ്.കൊച്ചിലെ അതെ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി എന്ന് പറയുന്നത് സൈലന്റായിട്ട് ഇരുന്ന് അതെയതെ എന്ന് പറയുന്നതാണ്. അങ്ങനെ മിണ്ടാതിരിക്കാനും ഒരു പ്രത്യേക ക്ഷമ വേണം. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയാണെങ്കില്‍ പെട്ടെന്ന് കാര്യങ്ങള്‍ നടക്കും. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ പറയണം പിള്ളേരുടെ കാര്യങ്ങള്‍. ഒരു പരസ്യവാചകം പറയുന്നത് പോലെയല്ല പറയേണ്ടത്.അമ്മ എന്ന് പറയുന്ന സംഘടനയില്‍ ഒരു പ്രസ്ഥാനം തുടങ്ങിക്കൂടെ. തുടങ്ങിയിട്ട് സംസാരിക്കാന്‍ അറിയാന്‍ പാടില്ലാത്തവര്‍ അതിലെ കമ്മിറ്റിയില്‍ ഇരുന്നിട്ട് കാര്യമില്ല. കാര്യകാരണങ്ങള്‍ അതിന്റെ ഗൗരവത്തില്‍ പറയാനും മനസിലാക്കാനും അറിയുന്നവര്‍ വേണം അതിനകത്ത് വരാന്‍. അല്ലാതെ മൂന്നാല് പെമ്പിള്ളാര് സ്ത്രീ സമത്വം എന്ന് പറഞ്ഞ് വന്ന് തുല്യ സംവരണം, ഇതൊന്നും വേണ്ട.നല്ല അന്തസായിട്ട് സംസാരിക്കുന്ന രണ്ട് മൂന്ന് ആണുങ്ങള്‍ മതി അതിനകത്ത്. പിക്നിക് പോകുന്നത് പോലെ മീറ്റിംഗ് എന്ന് പറഞ്ഞ് കറങ്ങാനുള്ള ഉപാധിയാക്കി സംഘടനകളെ മാറ്റരുത്. മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് എല്ലാ പ്രശ്നങ്ങളും അറിയാം. ലാലുവിന്റെ ബുദ്ധിയും ലോകവിവരവുമാണ് ഇത്രത്തോളം ഉയര്‍ത്തിയത്. സംസാരിക്കുമ്പോള്‍ ആരെയും വേദനിപ്പിക്കാതിരിക്കുക എന്നതാണ്.മോഹന്‍ലാല്‍ അതിന്റെ ഒന്നാമത്തെ ആളാണ്. ഫീല്‍ഡില്‍ അങ്ങനെ ദേഷ്യപ്പെട്ട് സംസാരിച്ചതായി അറിയില്ല. അതൊരു കഴിവാണ്.എന്നന്വ മല്ലിക സുകുമാരന്റെ വാക്കുകൾ .

Leave a Reply

Your email address will not be published. Required fields are marked *