Your Image Description Your Image Description

വിക്രം നായകനായി വന്ന ചിത്രമാണ് ‘വീര ധീരൻ ശൂരൻ’. എമ്പുരാന്റെ റീലിസീനൊപ്പമായിരുന്നു വിക്രം നായകനായ ചിത്രം എത്തേണ്ടിയിരുന്നത്. എന്നാൽ രാവിലത്തെ പ്രദര്‍ശനങ്ങള്‍ മടങ്ങുകയായിരുന്നു. വൈകുന്നേരത്തോട് പ്രദര്‍ശനം തുടങ്ങിയ ചിത്രത്തിന് കളക്ഷനില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

ചിത്രത്തിന് 3.2 കോടിയുടെ കളക്ഷനാണ് ഇന്ത്യയില്‍ നേടാനായതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയ ബി4യു എന്റർടെയ്‍ന്‍‍മെന്‍റ് കോടതിയെ സമീപിച്ചതോടെയാണ് റിലീസ് പ്രതിസന്ധിയിലായത്. പ്രസ്തുത പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട ശേഷം കോടതി സ്റ്റേ മാറ്റിയ ഓർഡർ നിർമ്മാണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന് ലഭിച്ചതോടെയാണ് റിലീസിന് കളമൊരുങ്ങിയത്. ഇത് വിക്രം ചിത്രത്തിന്റെ തിയറ്റര്‍ കളക്ഷനെയും ബാധിച്ചു.

Also Read: കലാപത്തിലും വിളവെടുപ്പോ ? എമ്പുരാന് ഒ.ടി.ടിയിൽ റെഡ് സിഗ്നൽ ഉയരും, ഗോകുലത്തിനും വെല്ലുവിളി

ചിത്രത്തിന്‍റെ റിലീസ് ദിനമായ ഇന്നലെ രാവിലെ നടക്കേണ്ടിയിരുന്ന പ്രദര്‍ശനങ്ങള്‍ മുടങ്ങിയിരുന്നു. പിവിആർ, സിനിപൊളിസ് പോലുള്ള പ്രമുഖ തിയറ്റർ ശൃംഖലകൾ ഷെഡ്യൂൾ ചെയ്ത ഷോകൾ നീക്കം ചെയ്യുകയുമുണ്ടായി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ് യു അരുൺകുമാറാണ്. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ട്രെയ്ലറും ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *