Your Image Description Your Image Description

തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട മുൻ സർക്കാർ ഉദ്യോഗസ്ഥനെ വീട്ടിൽ കൊണ്ടെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി സ്വർണ്ണവും പണവും മൊബൈലും കവർന്ന പ്രതികൾ പിടിയിലായി. കഠിനംകുളം സ്വദേശികളായ ചന്ദ്രബാബു(66), ഫവാസ് (36) എന്നിവറാൻ അറസ്റ്റിലായത്.ആറ്റിങ്ങലിന് സമീപമുള്ള ബാറിൽ നിന്നും മദ്യപിച്ചിരുന്ന റിട്ട. സർക്കാർ ജീവനക്കാരനായ അവനവഞ്ചേരി സ്വദേശിയെ പ്രതികൾ നിരീക്ഷിക്കുകയും മോഷണം നടത്താനായി ആസൂത്രണം നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇയാളുടെ പണവും സ്വർണ്ണവും മൊബൈലും അപഹരിച്ചത്.

കഴിഞ്ഞ 25 നായിരുന്നു സംഭവം. മദ്യപിച്ച അവശനായ റിട്ട. സർക്കാർ ജീവനക്കാരനായ അവനവഞ്ചേരി സ്വദേശിയെ നടക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വീട്ടിൽ കൊണ്ടാക്കാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടു പോയാണ് പ്രതികൾ കവർച്ച നടത്തിയത്. തുടർന്ന് അയാളെ ചിറയിൻകീഴ് ഭാഗത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ച പ്രതികൾ കൈവിരലുകൾ ഒടിച്ച് കയ്യിലുണ്ടായിരുന്ന ചെയിൻ, മോതിരം, എന്നിവ തട്ടിയെടുത്തു. കൂടാതെ പോക്കറ്റിലുണ്ടായിരുന്ന 4000 രൂപയും മൊബൈൽ ഫോണും പ്രതികൾ കവർന്നു. തുടർന്ന് ഇയാളുടെ കൈകൾ കെട്ടിയിട്ട ശേഷം പ്രതികൾ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.

ഇതേത്തുടർന്ന് അതുവഴി വന്ന ഞ്ചായത്ത് അംഗമാണ് പരിക്കേറ്റ രാജനെ രക്ഷപ്പെടുത്തിയത്. തുടർന്ന് ബാറിലും പരിസര പ്രദേശങ്ങളിലുമുല്ല സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്തിന്റെ അടിസ്ഥാനത്തിൽ രാജനെ തട്ടിക്കൊണ്ടുപോയ ബൈക്കിന്‍റെ നമ്പർ പോലീസ് കണ്ടെത്തിയതോടെ പ്രതികളെ തിരിച്ചറിയുകയായിരുന്നു. ഇവർ ബീമാപ്പള്ളിക്ക് സമീപമുണ്ടെന്ന് വിവരം ലഭിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്ഐമാരായ എം.എസ് ജിഷ്ണു, പി.രാധാകൃഷ്ണൻ എഎസ്ഐ മാരായ ഉണ്ണിരാജ്, ശരത് കുമാർ, ഓഫീസർമാരായ നിധിൻ, അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *