Your Image Description Your Image Description

ദുബായ്: അടിമുടി രൂപം മാറ്റിയിരിക്കുകയാണ് ദിർഹം. ഇനി പുതിയ രൂപത്തിലാണ് എത്തുന്നത്. യുഎഇ സെൻട്രൽ ബാങ്കാണ് ദിർഹത്തിന് പുതിയ ചിഹ്നം പുറത്തിറക്കിയത്. യുഎഇ ദേശീയ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ചിഹ്നം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇം​ഗ്ലീഷ് അക്ഷരമായ ഡിയിൽ നിന്നാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്. ‘ഡി’ അക്ഷരത്തിന് കുറുകെയായി പതാകയായി തോന്നിക്കുന്ന രണ്ട് വരകളുണ്ട്. ​ഈ വരകൾ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണ്. ഇനി അച്ചടിക്കാൻ പോകുന്ന ദിർഹത്തിന്റെ കറൻസി ഡിജിറ്റൽ രൂപങ്ങളിൽ പുതിയ ചിഹ്നം സ്ഥാനം പിടിക്കും.

ആ​ഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് പുതിയ ചിഹ്നം പുറത്തിറക്കിയതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിരത വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് യുഎഇ ദിർഹത്തിന്റെ സ്ഥിരതയെ സൂചിപ്പിക്കുന്ന രണ്ട് രേഖകൾ അടങ്ങുന്നതാണ് പുതിയ ചിഹ്നമെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു. 1973 മേയിലാണ് യുഎഇ ദിർഹം അവതരിപ്പിക്കുന്നത്. ആ​ഗോള സാമ്പത്തിക രം​ഗത്ത് യുഎഇയെ അടയാളപ്പെടുത്തുന്ന പ്രധാന ഘടകമായി പിന്നീട് ദിർഹം മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *