Your Image Description Your Image Description

വീടിനുള്ളിൽ കരിഞ്ഞ പ്ലാസ്റ്റിക്കി​ന്റെ മണം വരുന്നെങ്കിൽ സൂക്ഷിക്കുക. അത് ചിലപ്പോൾ ഇലക്ടിക് വയറിങ്ങി​ന്റെയോ ഇലക്ട്രിക് ഉപകരണങ്ങളുടെയോ പ്രശ്നമാകാം. ഇത് അടിയന്തിരമായി പരിഹരിക്കേണ്ട പ്രശ്നങ്ങളാണ്. ഇത് മാത്രമല്ല മറ്റ് ചില കാരണം കൊണ്ടും കരിഞ്ഞ മണം വരാം. എന്തൊക്കെ കാര്യങ്ങൾ കൊണ്ടാണ് കരിഞ്ഞ ഗന്ധം വരുന്നതെന്നും അവയെ എങ്ങനെ പരിഹരിക്കാമെന്നും നോക്കാം.

കരിഞ്ഞ പ്ലാസ്റ്റിക്
പ്ലാസ്റ്റിക് പാത്രങ്ങൾ കരിയാൻ പല കാരണങ്ങളാണുള്ളത്. ചിലപ്പോൾ പാചകം ചെയ്യാൻവെച്ച പാത്രം ഉരുകിപോവുകയോ അല്ലെങ്കിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ചൂടുള്ള ഭാഗങ്ങളിൽവെച്ച് കരിഞ്ഞുപോയത് കൊണ്ടോ ആവാം. ഇതിൽ ആശങ്കപ്പെടാനില്ല. കരിഞ്ഞ പ്ലാസ്റ്റിക്കിന്റെ ഗന്ധമകറ്റാൻ ചെറുചൂടുവെള്ളത്തിൽ വിനാഗിരിയും, ബേക്കിംഗ് സോഡയും ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ശേഷം ഇത് സ്പ്രേ ചെയ്യുകയോ അല്ലെങ്കിൽ കരിഞ്ഞ പാത്രത്തിൽ തേച്ചുപിടിപ്പിക്കുകയോ ചെയ്യാം.

ഇലക്ട്രിക്കൽ വയറിങ്
വീടിനുള്ളിൽ അധികമായും പ്ലാസ്റ്റിക് കരിഞ്ഞതിന്റെ ഗന്ധം വരാറുള്ളത് ഇലക്ട്രിക്ക് വയറിങ് അബദ്ധങ്ങൾ കൊണ്ടാണ്. ശരിയായ രീതിയിൽ വയറിങ് ചെയ്തില്ലെങ്കിൽ ഇത് ചൂടാവുകയും തീ പിടിക്കാനും അല്ലെങ്കിൽ ഉരുകിപോകാനുമൊക്കെ സാധ്യതയുണ്ട്. ഇത് എളുപ്പത്തിൽ നമുക്ക് മനസ്സിലാക്കാനും സാധിക്കില്ല. ഇത്തരത്തിൽ വീടിനുള്ളിൽ ഗന്ധമുണ്ടായാൽ ഉടനെ പവർ ഓഫ് ചെയ്യുകയോ അല്ലെങ്കിൽ ഇലക്ട്രിഷ്യനെ വിളിക്കുകയോ ചെയ്യണം.

ഉപകരണങ്ങൾ
നമ്മൾ വീടുകളിൽ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ഉപകരണങ്ങളാണ്. നിരന്തരമായി ഉപയോഗിക്കുകയോ എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചാലോ അല്ലെങ്കിൽ പൊടിപടലങ്ങൾ അടിഞ്ഞുകൂടിയാലൊക്കെയും ഇത്തരത്തിൽ പ്ലാസ്റ്റിക് കരിഞ്ഞതിന്റെ ഗന്ധം വരാറുണ്ട്. ഇതൊഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ വീട്ടുപകരണങ്ങൾ വൃത്തിയാക്കുകയും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *