Your Image Description Your Image Description

ഹൈദരാബാദ്: ഹൈദരാബാദിൽ നടന്ന ഡിജിറ്റൽ തട്ടിപ്പ് കേസിൽ മൂന്ന് പേർ പിടിയിലായി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നാണ് പ്രതികൾ അറസ്റ്റിലായത്. തോട്ട ശ്രീനിവാസ റാവു (59), ലാം ജീവൻകുമാർ (38), തമ്മിഷെട്ടി രഘുവീർ (40) എന്നിവരാണ് അറസ്റ്റിലായതെന്ന് സൈബർ ക്രൈംസ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ പത്രക്കുറിപ്പിൽ പറയുന്നു.

മുംബൈയിൽ നിന്ന് ഹെഡ് കോൺസ്റ്റബിളാണെന്ന് പറഞ്ഞായിരുന്നു പ്രതികൾ വീരബോയ്‌ന സായ് രാജ് എന്നയാളെ ബന്ധപ്പെട്ടത്. തുടർന്ന് ഇയാളിൽ നിന്ന് പ്രതികൾ 3,57,998 രൂപ തട്ടിയെടുത്തു. കേസ് വെരിഫിക്കേഷൻ എന്ന പേരിലായിരുന്നു പ്രതികൾ പണം ആവശ്യപ്പെട്ടത്. തുക മൂവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ട്രാൻസ്ഫർ ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടതെന്നും പോലീസ് കണ്ടെത്തി.

പണം നൽകി 24 മണിക്കൂറിനുള്ളിൽ തുക അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്നും, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുമെന്നും തട്ടിപ്പുകാർ ശ്രീ രാജിന് ഉറപ്പ് നൽകി. ഇത് വിശ്വസിച്ച് വീരബോയ്‌ന സായ് രാജ് 3,57,998 രൂപ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. എന്നാൽ പണം 24 മണിക്കൂറിന് ശേഷവും തിരികെ ലഭിക്കാതെ വന്നതോടെയാണ് താൻ പറ്റിക്കപ്പെട്ടുവെന്ന് മനസിലായത്.

അറസ്റ്റിലായവർ നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പോലീസെന്ന വ്യാജേനയും സർക്കാർ ഉദ്യോഗസ്ഥറെന്ന വ്യാജേനയും ഇവർ ആൾമാറാട്ടം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ നിലവിൽ 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതികളെ പിടികൂടിയ സമയത്ത് ഇവരുടെ പക്കലുണ്ടായിരുന്ന നിരവധി മൊബൈൽ ഫോണുകൾ, ചെക്ക് ബുക്കുകൾ, ബാങ്ക് പാസ്ബുക്കുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, പാൻ കാർഡുകൾ, രസീത് ബുക്കുകൾ എന്നിവ ഹൈദരാബാദ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *