Your Image Description Your Image Description

കു​ള​ത്തൂ​പ്പു​ഴ: കൊല്ലത്ത് പ്ര​ണ​യാ​ഭ്യ​ര്‍ഥ​ന നി​ര​സി​ച്ച പെൺകുട്ടിയെ പെ​ട്രോ​ളൊ​ഴി​ച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ. കു​ള​ത്തൂ​പ്പു​ഴ നെ​ടു​വ​ന്നൂ​ര്‍ക്ക​ട​വ് ശ്രീ​ജി​ത് ഭ​വ​നി​ല്‍ ശ്രീ​ജി​ത്ത് (21), സു​ഹൃ​ത്തും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ നെ​ടു​വ​ന്നൂ​ര്‍ക്ക​ട​വ് മ​ഹേ​ഷ് ഭ​വ​നി​ല്‍ മ​ഹേ​ഷ് (26) എന്നിവരാണ് അറസ്റ്റിലായത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ യുവാക്കൾ നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. സ്കൂൾ വി​ദ്യാ​ര്‍ഥി​നി​യെ വഴിയിൽ തടഞ്ഞ് നിർത്തി പെട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് യുവാക്കൾ ഭീ​ഷ​ണി​പ്പെ​ടു​ത്തുകയായിരുന്നു.

ഏറെക്കാലമായി ശ്രീജിത്ത് പെൺകുട്ടിയെ വിടാതെ പിന്തുടർന്നിരുന്നു. ഇയാളുടെ പ്ര​ണ​യാ​ഭ്യ​ര്‍ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ര്‍ന്ന് ഇ​യാ​ള്‍ നി​ര​ന്ത​രം പെ​ണ്‍കു​ട്ടി​യെ ശ​ല്യം ചെ​യ്തി​രു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പ് പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍ന്ന് മാ​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് താ​ക്കീ​ത് ന​ല്‍കി ശ്രീ​ജി​ത്തി​നെ വി​ട്ട​യ​ച്ചി​രു​ന്നു. ഇനി പെൺകുട്ടിയെ ശല്യം ചെയ്യില്ല എന്ന ഉറപ്പിലാണ് പോലീസ് ശ്രീജിത്തിനെ വിട്ടയച്ചത്. എന്നാൽ ക​ഴി​ഞ്ഞ ദി​വ​സം മാ​താ​വി​നൊ​പ്പ​മെ​ത്തി​യ പെ​ണ്‍കു​ട്ടി​യെ മ​ഹേ​ഷി​നൊ​പ്പ​മെ​ത്തി​യ ശ്രീ​ജി​ത്ത് ടൗ​ണി​ല്‍ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും പെ​ട്രോ​ളൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

തുടർന്ന് ഇരുവരും തമ്മിൽ വാ​ക്കു ത​ര്‍ക്ക​വു​മു​ണ്ടാ​യി. നില വഷളായതോടെ നാട്ടുകാർ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. പൊ​ലീ​സെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്ന് കു​പ്പി​യി​ല്‍ നി​റ​ച്ച് സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്രോ​ള്‍ ക​ണ്ടെ​ടു​ത്തു. പ്രതികൾ പെൺകുട്ടിയെ കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *