Your Image Description Your Image Description

യുഎഇയിലെ പുതിയ ഗതാഗതനിയമം ശനിയാഴ്ച മുതൽ പ്രാബല്യത്തിലാകും. നിയമ ലംഘകർക്കെതിരേ കടുത്ത ശിക്ഷാനടപടികളാണ് പുതിയ നിയമത്തിൽ ശുപാർശ ചെയ്യുന്നത്. ഇതുപ്രകാരം മൂന്ന് വിഭാഗങ്ങൾക്ക് യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ആവശ്യമുണ്ടാകില്ല.

വിദേശ രാജ്യത്തുനിന്നുള്ള സാധുവായ ലൈസൻസ് കൈവശമുള്ളവർ, അന്താരാഷ്ട്ര ലൈസൻസ് ഉള്ളവർ, സന്ദർശക വിസയിലെത്തിയ മേൽപറഞ്ഞ രണ്ട് ലൈസൻസുകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർ എന്നിവർക്കാണ് യുഎഇ ഡ്രൈവിങ് ലൈസൻസ് ആവശ്യമില്ലാത്തത്. കൂടാതെ ലൈസൻസ് എടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 17 വയസ്സാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *