Your Image Description Your Image Description

ക്ഷിണ കൊറിയന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ക്രെറ്റ എന്‍ ലൈന്‍ തായ്ലന്‍ഡില്‍ ലോഞ്ച് ചെയ്തു. തായ്ലന്‍ഡില്‍ നടന്ന 46 -ാമത് ബാങ്കോക്ക് ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ (BIMS) പുതിയ ഹ്യുണ്ടായി ക്രെറ്റ ച ലൈന്‍ പ്രദര്‍ശിപ്പിച്ചു. തായ്-സ്‌പെക്ക് മോഡല്‍ 1.5L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് കോമ്പിനേഷനും മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഈ പെട്രോള്‍ എഞ്ചിന്‍ പരമാവധി 115PS പവറും 144Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഇന്ത്യയില്‍, ക്രെറ്റ N ലൈന്‍ 160PSന് മതിയായ 1.5ഘ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി ലഭ്യമാണ്. ഇവിടെ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭിക്കുന്നു. തായ്-സ്‌പെക്ക് പതിപ്പില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കുന്നില്ല.

2025 തായ്-സ്‌പെക്ക് ഹ്യുണ്ടായി ക്രെറ്റ എന്‍ ലൈനില്‍ പൂര്‍ണ്ണമായും കറുപ്പ് നിറത്തിലുള്ള ക്യാബിന്‍ തീം ഉണ്ട്. എസി വെന്റുകളിലും ഡാഷ്ബോര്‍ഡിലും വ്യത്യസ്തമായി ചുവപ്പ് നിറത്തിലുള്ള ആക്‌സന്റുകള്‍ നല്‍കിയിരിക്കുന്നു. ചുവന്ന ആംബിയന്റ് ലൈറ്റിംഗ്, ഗിയര്‍ ലിവറിലെ ചുവന്ന സ്റ്റിച്ചിംഗ്, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ‘N’ എംബോസിംഗ് ഉള്ള ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവ അതിന്റെ സ്‌പോര്‍ട്ടി ലുക്കുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ഫീച്ചര്‍ ഫ്രണ്ടില്‍, പുതിയ ക്രെറ്റ എന്‍ ലൈനില്‍ 8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകള്‍ സജ്ജീകരണം എന്നിവ വാഗ്ദാനം ചെയ്യുന്നു. 10.25 ഇഞ്ച് സ്‌ക്രീനുകളില്‍ ഒരെണ്ണം ഇന്‍ഫോടെയ്ന്‍മെന്റിനും മറ്റൊന്ന് ഇന്‍സ്ട്രുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നു. ഇന്ത്യ-സ്‌പെക്ക് പതിപ്പിന് സമാനമായി, തായ്ലന്‍ഡില്‍ ലഭ്യമായ മോഡലില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സ്യൂട്ടും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഒന്നിലധികം എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഉള്‍പ്പെടുന്നു.

കാഴ്ചയില്‍, തായ്ലന്‍ഡ്-സ്‌പെക്ക് ക്രെറ്റ എന്‍ ലൈന്‍ ഇന്ത്യന്‍ മോഡലിനോട് സാമ്യമുള്ളതാണ്. മെഷ് പാറ്റേണ്‍ ഉള്ള ഒരു സിഗ്‌നേച്ചര്‍ ഗ്രില്‍, ഫ്രണ്ട് ബമ്പറിലും സൈഡ് സില്‍സിലും ചുവന്ന ഇന്‍സേര്‍ട്ടുകള്‍, ലംബമായി സ്ഥാപിച്ചിരിക്കുന്ന ഡ്യുവല്‍-പോഡ് ഹെഡ്ലാമ്പുകള്‍, കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളും എല്‍ഇഡി ടെയില്‍ലാമ്പുകളും, മുന്നിലും പിന്നിലും ചുവന്ന ബ്രേക്ക് കാലിപ്പറുകളുള്ള ഡ്യുവല്‍-ടോണ്‍ 18 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍-ടിപ്പ് എക്സ്ഹോസ്റ്റ്, റൂഫ് സ്പോയിലര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.ഹ്യുണ്ടായി ക്രെറ്റ എന്‍ ലൈന്‍ നിലവില്‍ N8, N10 എന്നീ രണ്ട് വകഭേദങ്ങളിലായി 12 വേരിയന്റുകളില്‍ ലഭ്യമാണ്. തായ്ലന്‍ഡില്‍ ക്രെറ്റ എന്‍ ലൈനിന്റെ വില 1.1999 ലക്ഷം തായ് ബട്ട് ആണ്.ഇത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 30.35 ലക്ഷം രൂപ വരും. ഈ എസ്യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 16.82 ലക്ഷം രൂപ മുതല്‍ ടോപ്പിംഗ് വേരിയന്റിന് 20.64 ലക്ഷം രൂപ വരെ വിലയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *