Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം തോൽവിയേറ്റുവാങ്ങിയ രാജസ്ഥാൻ റോയൽസിനെ വിമർശിച്ച് മുൻ ന്യൂസിലൻഡ് താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൂള്‍. ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ അടിതെറ്റിയപ്പോൾ ഫിനിഷർ റോളിലുള്ള ഷിമ്രോണ്‍ ഹെറ്റ്മെയറെ എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിനയച്ച ദ്രാവിഡിന്റെ തീരുമാനത്തെയാണ് സൈമണ്‍ ഡൂള്‍ വിമർശിച്ചത്.

ഇന്നലെ നടന്ന മത്സരത്തിൽ ഇമ്പാക്ട് പ്ലയെർ ആയ ശുഭം ദുബെയ്ക്കും ശേഷമാണ് ഹെറ്റ്മെയര്‍ ക്രീസിലെത്തിയത്. അതിനിടെ അവസാന പൊസിഷനുകളിലേക്ക് ഇറങ്ങാറുള്ള വാനിന്ദു ഹസരങ്കയെ വരെ പരീക്ഷിക്കുകയും ചെയ്തു. എട്ടാമനായി ക്രീസിലെത്തി ഹെറ്റ്മെയറാകട്ടെ എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്താവുകയും ചെയ്തിരുന്നു.

അതേസമയം ഹെറ്റ്മെയർ വെസ്റ്റ് ഇൻഡീസ് പ്രീമിയര്‍ ലീഗിലടക്കം മൂന്നാം നമ്പറിലോ നാലാം നമ്പറിൽ ഇറങ്ങുന്ന താരമാണ്. 11 കോടി മുടക്കി നിലനിര്‍ത്തിയ താരം ബാറ്റിംഗിനിറങ്ങേണ്ടത് എട്ടാം നമ്പറിലാണോ, സൈമൺ ഡൂള്‍ ചോദിച്ചു. ഈ സീസണിലെ ആദ്യ മത്സരത്തിലും രാജസ്ഥാൻ തോറ്റിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള ആദ്യ മത്സരത്തിൽ 44 റൺസിനാണ് രാജസ്ഥാൻ തോറ്റത്.

Leave a Reply

Your email address will not be published. Required fields are marked *