Your Image Description Your Image Description

ഹീറോയുടെ ഇലക്ട്രിക് സ്‍കൂട്ടർ ബ്രാൻഡായ വിഡ, ലൈറ്റ്, പ്ലസ്, പ്രോ എന്നീ മൂന്ന് വേരിയന്റുകളിൽ V2 അവതരിപ്പിച്ചു. ഇപ്പോൾ കമ്പനി V2 ന്റെ പോർട്ട്ഫോളിയോ വികസിപ്പിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്‌ഡേറ്റ് ചെയ്‌ത Z പതിപ്പ് ഉടനെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

പരീക്ഷണത്തിനിടെ കണ്ടെത്തിയ പുതിയ പതിപ്പിൽ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ് സിഗ്നേച്ചർ, സ്ലീക്ക് എഇഡി ടേൺ ഇൻഡിക്കേറ്ററുകൾ തുടങ്ങിയവ ലഭിക്കുന്നു. അതേസമയം ഡ്യുവൽ-സ്‌പോക്ക് അലോയ് വീലുകൾ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ഇരട്ട പിൻ ഷോക്ക് അബ്സോർബറുകൾ, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ എന്നിവയുടെ ഡിസൈൻ നിലനിർത്തിയിട്ടുണ്ട്.

പുതിയ പതിപ്പ് സിംഗിൾ-ടോൺ ബോഡി നിറത്തിലാണ് എത്തുന്നത്. പുതിയ സിംഗിൾ-പീസ് ട്യൂബുലാർ ഗ്രാബ് റെയിലും സിംഗിൾ-പീസ് സീറ്റും ഉപയോഗിച്ച് സൈഡ് പ്രൊഫൈലും പരിഷ്‍കരിച്ചിട്ടുണ്ട്. ബേസ് ലൈറ്റ് വേരിയന്റിന് സമാനമായ ബാറ്ററി പായ്ക്ക് ഇതിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിന് ചില ഫീച്ചറുകൾ ഇതിൽ നഷ്‍ടമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇവിയുടെ പവർട്രെയിൻ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഇതിന് 2.2 kWh മുതൽ 4.4 kWh വരെ ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ വിഡ വി2 നിരയിലെ എല്ലാ വകഭേദങ്ങളും ബാറ്ററി ശേഷിയിലും പ്രകടനത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *