Your Image Description Your Image Description

റേഷൻ കാർഡുടമകളുടെ മസ്റ്ററിങ്‌ 94 ശതമാനം പൂർത്തിയാക്കിയതിന്‌ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ മന്ത്രി ജി.ആർ.അനിലിലുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്‌ മന്ത്രി പ്രഹ്ലാദ്‌ ജോഷി അഭിനന്ദിച്ചത്. പാർലമെന്റ്‌ മന്ദിരത്തിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. റേഷൻ കാർഡ്‌ മസ്റ്ററിങ്ങിനുള്ള കാലാവധി കുറഞ്ഞത്‌ മേയ്‌ 31 വരെയെങ്കിലും ദീർഘിപ്പിക്കണമെന്ന ആവശ്യം മന്ത്രി ഉന്നയിച്ചു.

മാർച്ച്‌ 31 നു മസ്റ്ററിങ്ങിനുള്ള കാലാവധി അവസാനിരിക്കെയാണ് സംസ്ഥാനത്തെ കാർഡുടമകളിൽ 94 ശതമാനമാണ്‌ നിലവിൽ മസ്‌റ്ററിങ്‌ പൂർത്തിയാക്കിയത്‌. ഉൾപ്രദേശങ്ങളിലുള്ളവരും ശാരീരിക വൈഷമ്യങ്ങളുള്ളവരുമാണ്‌ മസ്റ്ററിങ്ങിൽ പിന്നിൽ. അതുകൊണ്ടുതന്നെ പരമാവധി റേഷൻ കാർഡ്‌ ഉടമകളെ മസ്‌റ്ററിങ്‌ നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ്‌ സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. മസ്റ്ററിങ്‌ തീയതി ദീർഘിപ്പിച്ചു ലഭിച്ചാൽ സർക്കാരിന്‌ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *