വിശുദ്ധ റമസാന്‍ വ്രതം ഇസ്ലാമില്‍ നിര്‍ബന്ധമായും പാലിക്കേണ്ട ആരാധനകളില്‍ ഒന്നാണ്. ആത്മീയമായും ശാരീരികമായും വ്രതം മനുഷ്യനെ ശുദ്ധീകരിക്കുന്നു. എന്നാല്‍ റമസാന്‍ കാലത്ത് ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ നിഷ്ടപുലര്‍ത്തുന്ന നമ്മള് ആരോഗ്യകാര്യങ്ങളെ പാടെ അവഗണിക്കുന്നതാണ് പതിവ്. പകല്‍ മുഴുവന്‍ വ്രതമനുഷ്ടിച്ച് രാത്രിയായാല്‍ ഒരു നിയന്ത്രണവുമില്ലാതെ ഭക്ഷണം കഴിക്കുന്നതാണ് പലരുടെയും ശീലം. വ്രതം കൊണ്ട് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ പാടെ ഇല്ലാതാക്കാന്‍ മാത്രമേ ഈ രീതി ഉപകരിക്കുകയുള്ളൂ. അതുകൊണ്ട് ഈ നോമ്പുതുറ സമയത്ത് വളരെ ഹെൽത്തി ആയ ഒരു ഭക്ഷണം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
വേണ്ട ചേരുവകൾ നോക്കാം
അരി – 2 കപ്പ്
മഞ്ഞൾ പൊടി – 1/2 സ്പൂൺ
മുളക് പൊടി -1 സ്പൂൺ
എണ്ണ -2 സ്പൂൺ
ഇഞ്ചി -1 സ്പൂൺ
വെളുത്തുള്ളി -1 സ്പൂൺ
എല്ലില്ലാത്ത ചിക്കൻ -1/2 കിലോ
ഗരം മസാല -1 സ്പൂൺ
ഉപ്പ് -1 സ്പൂൺ
നെയ്യ് -1 സ്പൂൺ
വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം അരി വെള്ളത്തിൽ നല്ലതുപോലെ കഴുകിയെടുക്കുക. ഇനി ഒരു കുക്കറിലേയ്ക്ക് ആവശ്യത്തിന് എണ്ണ ചേർത്തതിന് ശേഷം അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചിക്കന്‍ പീസുകള്‍, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം വെള്ളം ഒഴിച്ച് അതിലേയ്ക്ക് കഴുകി വെച്ച അരി കൂടി ചേർത്തുകൊടുക്കുക. എല്ലാം നന്നായി ഉടഞ്ഞ് പാകത്തിനാണ് കിട്ടേണ്ടത്. ഇനി കഴിച്ചോളൂ സ്പെഷ്യല്‍ ചിക്കന്‍ ചേര്‍ത്ത നോമ്പ് കഞ്ഞി.