Your Image Description Your Image Description

ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനും ഇന്ത്യന്‍ വ്യോമസേനയ്ക്കുമായി 156 ഹൈലികോപ്റ്ററുകള്‍ വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭ ഉടന്‍ അനുമതി നല്‍കിയേക്കും. കരസേനയ്ക്കും വ്യോമസേനയ്ക്കുമായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എല്‍എല്‍) നിന്നാണ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയില്‍ വികസിപ്പിച്ച ‘പ്രചണ്ഡ്’ ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. 45,000 കോടി രൂപയുടെതാണ് ഇടപാട്. ചൈന, പാകിസ്ഥാന്‍ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായാണു ഹൈലികോപ്റ്ററുകള്‍ വാങ്ങുന്നതെന്നു പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.

എച്ച്എഎല്ലിന് കഴിഞ്ഞ വര്‍ഷം ജൂണിലാണ് ടെന്‍ഡര്‍ ലഭിച്ചത്. 156 ഹെലികോപ്റ്ററുകളില്‍ 90എണ്ണം കരസേനയ്ക്കും 66 എണ്ണം വ്യോമസേനയ്ക്കുമാണ്. 5,000 മീറ്റര്‍ ഉയരത്തില്‍ ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും ശേഷിയുള്ള ലോകത്തിലെ ഏക അറ്റാക് ഹെലികോപ്റ്ററാണ് പ്രചണ്ഡ്. കിഴക്കന്‍ ലഡാക്കിലും സിയാച്ചിനിലും ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാന്‍ കഴിയും. ആധുനിക മിസൈലുകള്‍ വഹിക്കാനും ടാങ്കുകള്‍ ഡ്രോണുകള്‍ എന്നിവയെ ആക്രമിക്കാനും ശേഷിയുണ്ട്. വിവിധ പരീക്ഷണങ്ങള്‍ക്കുശേഷമാണ് ഹെലികോപ്റ്ററുകളെ സേനയുടെ ഭാഗമാക്കാന്‍ ഒരുങ്ങുന്നത്. 15.80 മീറ്റര്‍ നീളവും 4.70 മീറ്റര്‍ ഉയരവുമുള്ള പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 268 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *