Your Image Description Your Image Description

തമിഴിന്റെയും തെലുങ്കിന്റെയും കന്നഡയുടെയും ബിഗ് ബജറ്റ്, മാസ് സിനിമകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മലയാള സിനിമയ്ക്ക്, അതിന്റെ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്ന സിനിമയാണ് മോഹൻലാൽ നായകനായി, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘L2 എമ്പുരാൻ’ . നാളെ റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിന് ഗംഭീര പ്രീ-സെയിൽസ് പ്രതികരണം ലഭിച്ചിരിക്കുകയാണ്. മലയാള സിനിമയിൽ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ നിർണായക പങ്കുള്ള സിനിമയാണ് എമ്പുരാൻ. മാത്രമല്ല, ആദ്യ ഭാഗത്തേക്കാൾ ഹൈപ്പോടു കൂടി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ.
സിനിമയുടെ പ്രൊമോഷൻ പരിപാടികൾ വളരെ സജീവമായി നടന്നു വരികയാണ്. കഴിഞ്ഞ ദിവസം കന്നഡ മണ്ണിൽ മോഹൻലാലും പൃഥ്വിരാജും കൂട്ടരും മാധ്യമങ്ങളുമായി സംവദിച്ചിരുന്നു. മഞ്ജു വാര്യർ, ടൊവിനോ തോമസ്, അഭിമന്യു സിംഗ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ മലയാളത്തിലെയും അന്യഭാഷകളിലെയും താരങ്ങളുടെ മഹാ സംഗമമാണ് എമ്പുരാൻ.
മോഹൻലാലും, പൃഥ്വിരാജും മലയാള സിനിമയിലെ തന്നെ താരമൂല്യമുള്ള അഭിനേതാക്കൾ ആണെന്ന കാര്യം ഏവർക്കും അറിയാവുന്നതാണ്.
ഇവർ കൈകോർക്കുന്ന ഒരു സിനിമ എന്ന നിലയിലാകുമ്പോൾ, താരപ്രഭയ്ക്കും ചിലവിനും തെല്ലും കുറവ് വരില്ല. എമ്പുരാൻ കാസ്റ്റിംഗ് ആരംഭിച്ചപ്പോൾ തന്നെ തന്റെ മനസ്സിൽ ഇന്ത്യൻ സിനിമയിലെയും ലോകസിനിമയിലെയും പല പേരുകളും കടന്നുവന്നിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു . അമേരിക്ക, യു.കെ., ചൈന പോലുള്ള രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം താരങ്ങളിലേക്കും എത്തിച്ചേരാൻ സാധിച്ചിട്ടുണ്ട് . ഗെയിം ഓഫ് ത്രോൺസ് താരങ്ങളായ ജെറോം ഫ്ലിൻ, എറിക് എബൗണി, ആൻഡ്രിയ ടിവാദർ എന്നിവർ എമ്പുരാന്റെ ഭാഗമാണ്.

ഒരു ഇന്ത്യൻ സിനിമയുമായി, പ്രത്യേകിച്ചും എമ്പുരാനുമായി, കൈകോർക്കുന്നതിൽ അവർ പ്രകടിപ്പിച്ച കൗതുകം തന്നെ ഞെട്ടിച്ചു എന്നും പൃഥ്വിരാജ് പറയുന്നുണ്ട് . പരസ്പരം സമ്മതം അറിയിച്ചതും, ഏജന്റുമാർ കൂടി ഇടപെടുകയുണ്ടായി . പക്ഷെ ഈ താരങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ പ്രതിഫലം വേണമെന്നായിരുന്നു അവരുടെ നിർബന്ധം. എന്നാൽ, മലയാള സിനിമയിൽ അത് നടക്കുമായിരുന്നില്ല. കാസ്റ്റിംഗിന് വേണ്ടി ഏറ്റവും കൂടുതൽ തുക ചെലവിടേണ്ടി വരുമെന്നതിനാൽ, അവർ എല്ലാപേരെയും സിനിമയിൽ ഉൾപ്പെടുത്താൻ സാധിക്കാതെ വന്നുവെന്നും പൃഥ്വിരാജ് പറയുന്നു .
മുടക്കുമുതലിന്റെ ഓരോ തുകയും എമ്പുരാന്റെ നിർമാണത്തിനായി ചെലവഴിക്കണം എന്ന് പൃഥ്വിരാജിന് നിർബന്ധമായിരുന്നു. ഇവിടെയാണ് നായകൻ മോഹൻലാലും സംവിധായകൻ പൃഥ്വിരാജും വ്യത്യസ്തരാവുന്നത്. 100കോടി മുതൽമുടക്കിൽ 80കോടി പ്രതിഫല ഇനത്തിൽ ചിലവഴിച്ച സിനിമയല്ല എമ്പുരാൻ. അഭിനേതാക്കളും ടെക്‌നീഷ്യന്മാരും ഉൾപ്പെടെ എല്ലാവരും തങ്ങൾ വ്യത്യസ്തമായ ഒരു കാര്യത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്ന് ഉറപ്പുള്ളവരായിരുന്നു. ഇക്കാര്യം വിദേശ താരങ്ങളായ ആൻഡ്രിയ, ജെറോം എന്നിവരും മനസിലാക്കിയിരുന്നു. ഈയവസരത്തിലാണ് താരങ്ങൾ തങ്ങൾക്കു ലഭിച്ച പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തുന്നത്.
മോഹൻലാൽ ഒരു രൂപ പോലും കൈപ്പറ്റാതെയാണ് അബ്രാം ഖുറേഷിയായി നിറഞ്ഞാടിയത്. പൃഥ്വിരാജ് ഇത് പറയുമ്പോൾ മോഹൻലാൽ കൂടി ആ വേദിയിൽ ഉണ്ടായിരുന്നു. ഞാൻ മാത്രമല്ല, പൃഥ്വിയും കാലണ പോലും പ്രതിഫലമായി എടുക്കാതെയാണ് എമ്പുരാന് വേണ്ടി പ്രയത്നിച്ചത് എന്ന് അദ്ദേഹം പറയുന്നു . ‘ഞങ്ങൾ ചിലവഴിച്ച പണം നിങ്ങൾ സ്‌ക്രീനിൽ കാണും’ എന്നാണ് പൃഥ്വിരാജ് പങ്കിട്ട വിവരം. സെൽഫി എന്ന സിനിമയ്ക്കായി അക്ഷയ് കുമാർ സമാന രീതിയിൽ പ്രതിഫലം കൈപപറ്റാതെ അഭിനയിച്ചു എന്ന കാര്യവും ഈ വേള പൃഥ്വിരാജ് ഓർമപ്പെടുതുകയുണ്ടായി .

Leave a Reply

Your email address will not be published. Required fields are marked *