Your Image Description Your Image Description

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി . നൂറ് മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്കു സുരക്ഷിതരായി ഇരിക്കാനാകില്ലെന്നാണ് യോഗിയുടെ പരാമർശം.

ഇതിന് ബംഗ്ലദേശും പാക്കിസ്ഥാനും ഉദാഹരണങ്ങളാണ്. എന്നാൽ നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്‌ലിം കുടുംബത്തിന് മതാചാരങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. ഹിന്ദുക്കൾ മതപരമായ സഹിഷ്ണുത തുടരുന്നവരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

‘‘കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബംഗ്ലദേശിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണതിനുശേഷം, ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടന്നാണ് ആദിത്യനാഥ് പറയുന്നത് .

എന്നാൽ 2017ന് ശേഷം യുപിയിൽ കലാപമുണ്ടായിട്ടില്ല. യുപിയിൽ തന്റെ നേതൃത്വത്തിലുള്ള സർക്കാർ എട്ട് വർഷം പൂർത്തിയാക്കി. 2017 ൽ ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം ഉത്തർപ്രദേശിലെ വർഗീയ കലാപങ്ങൾ അവസാനിച്ചുവെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു .

‘‘ഒരു യോഗി എന്ന നിലയിൽ താൻ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറയുന്നു . 2017ന് മുൻപ് യുപിയിൽ കലാപങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ഹിന്ദുവിന്റെ കടകൾ കത്തിച്ചിരുന്നെങ്കിൽ, മുസ്‌ലിംകളുടെ കടകളും കത്തുമായിരുന്നു.

ഹിന്ദുവിന്റെ വീടുകൾ കത്തുന്നുണ്ടെങ്കിൽ, മുസ്‌ലിംകളുടെ വീടുകളും കത്തുമായിരുന്നു. എന്നാൽ 2017ന് ശേഷം കലാപം നിലച്ചുവെന്നും കൂട്ടിച്ചേർത്തു . ബിജെപിയുടെ വർഗ്ഗീയ മുഖമാണ് യോഗയിലൂടെ പുറത്തുവന്നത് .

യോഗി ഇങ്ങനെ പലപ്പോഴും വർഗ്ഗീയ പരാമർശം നടത്തിയിട്ടുണ്ട് . രാജ്യത്ത് ഏറ്റവും കൂടുതൽ വർഗ്ഗീയ കലാപം ഉണ്ടാകുന്നത് യു പിയിലാണ് , മുസ്ലിങ്ങളെ മാത്രമല്ല ക്രൈസ്തവർക്കും രക്ഷയില്ല . ക്രൈസ്തവ മിഷനറിമാർ അനുഭവിക്കുന്ന പീഡനം ചില്ലറയല്ല .

ആരാധനാ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു . എന്നിട്ടും ബിജെപിക്കാർ ഇവിടെ ക്രിസ്ത്യാനിയുടെ പുറകെ നടക്കുന്നു . ആർ എസ് എസിന്റെ വിചാരധാര പടിച്ചു മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു ഭരണാധികാരിയാണ് യോഗി ആദിത്യനാഥ്‌ .

വിചാരധാരയിൽ പറഞ്ഞിട്ടുണ്ട് , മുസ്ലിങ്ങളും , ക്രൈസ്തവരും കമ്യുണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണെന്ന് .

Leave a Reply

Your email address will not be published. Required fields are marked *