Your Image Description Your Image Description

ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ എന്ന പദവി നേടി മുംബൈയിലെ ഭരത് ജെയിൻ. ഭിക്ഷാടനത്തിലൂടെ മാത്രം 7.5 കോടി രൂപയുടെ ആസ്തിയാണ് ജെയിൻ സമ്പാദിച്ചത്. 1.5 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകളും ഒരു സ്റ്റേഷനറി കടയും അദ്ദേഹത്തിനുണ്ട്. കുടുംബത്തിന്റെ എതിർപ്പ് ഉണ്ടായിരുന്നിട്ടും, ജെയിൻ ഇപ്പോഴും ഭിക്ഷാടനത്തിൽ തന്നെ തുടരുകയാണ്.

ദാരിദ്ര കുടുംബത്തിൽ ജനിച്ച ഭരത് ജെയിന് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നില്ല. വിശപ്പും ദാരിദ്ര്യവും സഹിക്കാനാകാതെയാണ് ഇദ്ദേഹം ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞത്. 40 വർഷമായി ഇദ്ദേഹം ഭിക്ഷയെടുക്കുന്നു. ദിവസവും 10 മുതൽ 12 മണിക്കൂർ വരെ ഭിക്ഷയെടുത്ത് 2000 മുതൽ 2500 രൂപ വരെ സമ്പാദിക്കുന്നു. ഇതുവഴി പ്രതിമാസം 60,000 രൂപ മുതൽ 75,000 രൂപ വരെ വരുമാനമുണ്ടാക്കുന്നു.

യാചകനാണെങ്കിലും ഭരത് ജെയിൻ ഒരു കൗശലക്കാരനായ ബിസിനസുകാരനും നിക്ഷേപകനും കൂടിയാണ്. ഭാര്യ, രണ്ട് ആൺമക്കൾ, അച്ഛൻ, സഹോദരൻ എന്നിവരോടൊപ്പം ഫ്ലാറ്റിലാണ് ജെയിൻ താമസിക്കുന്നത്. താനെയിൽ രണ്ട് കടകൾ ജെയിന് സ്വന്തമായുണ്ട്. ഇതിലൂടെ പ്രതിമാസം 30,000 രൂപ വാടക വരുമാനം ലഭിക്കുന്നു.

ഇദ്ദേഹത്തിന്റെ മക്കൾ കോൺവെന്റ് സ്‌കൂളിലാണ് പഠിക്കുന്നത്. സാമ്പത്തികമായി സ്ഥിരതയുണ്ടായിട്ടും ഭരത് ജെയിൻ ഭിക്ഷാടനം നിർത്താൻ തയ്യാറായിട്ടില്ല. ഭിക്ഷാടനം തനിക്ക് ഇഷ്ടമാണെന്നാണ് ഇദ്ദേഹം പറയുന്നത്. താൻ അത്യാഗ്രഹിയല്ലെന്നും ഉദാരമതിയാണെന്നും ജെയിൻ പറയുന്നു. ക്ഷേത്രങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇദ്ദേഹം പതിവായി സംഭാവനകൾ നൽകുന്നുണ്ട്. ഭിക്ഷാടനം ഒരു നിരാശാജനകമായ അതിജീവന മാർഗ്ഗമല്ലെന്നും ശമ്പളമുള്ള ജോലി പോലെ താൻ തിരഞ്ഞെടുക്കുന്ന ഒരു തൊഴിലാണെന്നുമാണ് ഇദ്ദേഹം പറയുന്നത്.

അതേസമയം, എന്റർപ്രൈസ് വേൾഡിന്റെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ സമ്പന്നനായ യാചകൻ ജെയിൻ മാത്രമല്ല. കൊൽക്കത്തയിൽ നിന്നുള്ള ലക്ഷ്മി ദാസിന് ഒരു കോടി രൂപയുടെ ആസ്തിയുണ്ടെന്നും, നാല സോപാരയിൽ നിന്നുള്ള കൃഷ്ണ കുമാർ ഗൈറ്റിന് ഏഴ് ലക്ഷം രൂപയുടെ ഒരു മുറിയുണ്ടെന്നും, അത് അദ്ദേഹം സഹോദരനുമായി പങ്കിടുന്നുവെന്നും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *