Your Image Description Your Image Description

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിൽ താരമായ വിഘ്‌നേഷിനെ കുറിച്ച് തുറന്ന് പറഞ്ഞ് മുംബൈയുടെ ക്യാപ്റ്റനായിരുന്ന സൂര്യകുമാർ യാദവ്. അവന്റെ കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അത് കൊണ്ട് തന്നെ ബോൾ നൽകാൻ ഒരു മടിയും ഇല്ലായിരുന്നുവെന്നും സൂര്യ കുമാർ പറഞ്ഞു. ഇനിയും മുംബൈ ടീം താരത്തിന് അവസരം നൽകുമെന്നും സൂര്യ കൂട്ടിച്ചേർത്തു.

മുംബൈ യുവതാരങ്ങള്‍ക്ക് എപ്പോഴും അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ലേലത്തിലൂടെയല്ലാതെ നേരിട്ടുള്ള സ്‌കൗട്ടുകളിലൂടെ താരങ്ങളെ കണ്ടെത്തുന്നു, അങ്ങനെയാണ് വിഘ്‌നേഷിനെ കണ്ടെത്തിയതെന്ന് സൂര്യ കുമാർ കൂട്ടിച്ചേർത്തു. മലയാളി താരം വിഘ്‌നേഷ് പുത്തൂർ ഐപിഎല്ലിൽ സ്വപ്‍ന അരങ്ങേറ്റമാണ് നടത്തിയത്. രോഹിത് ശർമയ്ക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് പ്ലയെർ ആയി ഇറങ്ങിയ താരം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

സീനിയർ ടീമിന് വേണ്ടി പോലും കളിക്കാത്ത താരത്തെ മുംബൈ ടീമിലെടുത്തപ്പോൾ അത്ഭുതപ്പെട്ടവർക്കുള്ള മറുപടി കൂടിയായിരുന്നു താരത്തിന്റെ പ്രകടനം. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്‌നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *