Your Image Description Your Image Description

റംസാനിലെ ആദ്യപകുതിയിൽ എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽനിന്നായി 375 വഴിയോരക്കച്ചവടക്കാരെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. കച്ചവടത്തിനായി ഉപയോഗിച്ച വാഹനങ്ങളും വ്യാജ ഉത്പന്നങ്ങളും പിടിച്ചെടുത്തു.

പൊതുസ്ഥലങ്ങളിൽ അനധികൃത കച്ചവടം നടത്തുന്നത് നിയമവിരുദ്ധമാണെന്നും കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ലേബർ ക്യാമ്പുകൾ, ഉൾറോഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. വൃത്തിഹീനവും സുരക്ഷിതവുമല്ലാത്ത വസ്തുക്കളാണ് ഇവർ ഉപഭോക്താക്കൾക്ക് നൽകിയതെന്നും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *