Your Image Description Your Image Description

മസ്കറ്റ്: ബൈക്കുമായി നടുറോഡിൽ അഭ്യാസ പ്രകടനം നടത്തി ഒരു സംഘം യുവാക്കൾ. ഒമാനിൽ ബൈക്കുകൾ പിടിച്ചെടുത്ത് മസ്കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തുകയും ചെയ്ത ഒമ്പത് ബൈക്കുകളാണ് പോലീസ് പിടിച്ചെടുത്തത്. ബൈക്കിൽ സാഹസിക പ്രകടനം നടത്തിയ നിരവധി യുവാക്കളെയും റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു സംഘം യുവാക്കളാണ് ബൈക്കുമായി റോഡില്‍ അഭ്യാസപ്രകടനം നടത്തിയത്. ബൈക്കുകളുമായി ഇവര്‍ അഭ്യാസപ്രകടനം നടത്തുന്നതിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. നടുറോഡിൽ ബൈക്കുകളിൽ സാഹസിക പ്രകടനം നടത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *