Your Image Description Your Image Description

ബിസിസിഐ പുതുതായി കൊണ്ടുവന്ന കുടുംബ നിയന്ത്രണത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ ഭാര്യ ഹേസൽ കീച്ച്. പ്രിയപ്പെട്ടവരിൽ നിന്ന് വളരെക്കാലം അകന്നു നിൽക്കുന്നത് ബുദ്ധിമുട്ടാണ്, പക്ഷെ താരങ്ങൾക്ക് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായിക്കുമെന്ന് ഹേസൽ കീച്ച് പറഞ്ഞു.

‘പരമ്പരകൾക്ക് യുവിയോടപ്പം താനും കൂടെ പോകുമ്പോൾ എപ്പോഴും അദ്ദേഹം ആശങ്കവാനായിരുന്നു. കുറച്ച് ദിവസത്തേക്ക് അകന്ന് നിൽക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും യുവിയുടെ കളിയിലുള്ള നിയന്ത്രണം ഉറപ്പുവരുത്താൻ താൻ എപ്പോഴും മാറിനിൽക്കാനാണ് ശ്രമിക്കാറ്‘- കീച്ച് പറഞ്ഞു.

ബിസിസിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വിമർശനവുമായി സൂപ്പർ താരം വിരാട് കോഹ്‌ലി രംഗത്തെത്തിയിരുന്നു. മത്സരം ജയിച്ചാലും തോറ്റാലും തിരികെ മുറിയിലെത്തുമ്പോൾ ആശ്വസിപ്പിക്കാനോ ആഘോഷിക്കാനോ കുടുംബം കൂടെ ഉണ്ടാവുന്നത് നല്ലതാണെന്നാണ് വിരാട് പറഞ്ഞത്. ഇതിന് പിന്നാലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ബിസിസിഐ തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *