Your Image Description Your Image Description

സൗദിയിൽ 10 ലക്ഷം റിയാൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾ ഇ-ഇൻവോയിസിങ് സംവിധാനവുമായി കണക്കുകൾ ബന്ധിപ്പിക്കാൻ നിർദേശം.ഡിസംബർ 31നുള്ളിൽ സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് ഇൻവോയ്‌സിങ് സംവിധാനങ്ങൾ അതോറിറ്റിയുമായി ബന്ധിപ്പിക്കണം. 2022, 2023, 2024 വർഷങ്ങളിൽ വാർഷിക വിറ്റുവരവ് 10 റിയാൽ കൂടുതലുള്ള സ്ഥാപനങ്ങൾക്കാണ് ഇത് ബാധകം.

നികുതിയടവ് സമ്പ്രദായം അടിമുടി ഡിജിറ്റലൈസ് ചെയ്യുന്ന പരിഷ്കരണ പദ്ധതി 2021 ഡിസംബർ നാല് മുതലാണ് നടപ്പാക്കാൻ തുടങ്ങിയത്. ഘട്ടങ്ങളായി തുടരുന്ന അതിെൻറ 22-ാം ഘട്ടമാണ് ഇത്. വാറ്റടക്കം 10 ലക്ഷം റിയാലിൽ കൂടുതൽ വിറ്റുവരവുള്ള രാജ്യത്തെ മുഴുവൻ വാണിജ്യ വ്യാപാര സ്ഥാപനങ്ങളും തങ്ങളുടെ ഇൻവോയസിങ് സംവിധാനം (ബില്ലിങ്) സകാത് അതോറിറ്റിയുടെ ഫതൂറ (ഇൻവോയിസിങ്) സിസ്റ്റവുമായി ബന്ധിപ്പിക്കാൻ നിർബന്ധിക്കുന്നതാണ് ഈ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *