Your Image Description Your Image Description

ചെന്നൈ: പ്രളയ കെടുതി രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍നിന്ന് 696 ഗര്‍ഭിണികളെ ജില്ലാ ഭരണകൂടം മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍  വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരുന്ന 142 ഗര്‍ഭിണികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന നാവികസേന, ഹെലികോപ്ടര്‍ വഴി 3.2 ടണ്‍ ദുരിതാശ്വാസ സാമഗ്രഹികള്‍ ശ്രീവൈകുണ്ഠം അടക്കമുള്ള പ്രളയബാധിതപ്രദേശങ്ങളില്‍ വ്യാഴാഴ്ച വിതരണം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *