Your Image Description Your Image Description

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ന​ടി റി​യ ച​ക്ര​വ​ർ​ത്തി​ക്ക് പ​ങ്കി​ല്ലെ​ന്ന് സി​ബി​ഐ. കേ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി സി​ബി​ഐ മും​ബൈ കോ​ട​തി​യി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

2020 ജൂ​ണി​ലാ​ണ് സു​ശാ​ന്തി​നെ മും​ബൈ​യി​ലെ വ​സ​തി​യി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ചത്.​ സു​ശാ​ന്തി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് മും​ബൈ പോ​ലീ​സ് ആ​ദ്യം നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ട്ട​മി​റി​യു​ണ്ടാ​യെ​ന്ന് സു​ശാ​ന്തി​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കേ​സി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നും സി​ബി​ഐ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *