Your Image Description Your Image Description

ദുബായിൽ ഭിക്ഷാടനം നടത്തിയതിന് ഈ വർഷം ആദ്യപാദത്തിൽ ദുബായിൽ 127 പേർ അറസ്റ്റിലായതായും ഇവരിൽ നിന്ന് അരലക്ഷം ദിർഹം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഭിക്ഷാടന കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിലൂടെയും തടയുന്നതിലൂടെയും രാജ്യത്തിന്റെ പരിഷ്കൃത പ്രതിച്ഛായ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി നടത്തിവരുന്ന “ഭിക്ഷാടന പോരാട്ടം” എന്ന ക്യാംപെയിനിന്റെ ഭാഗമായാണ് അറസ്റ്റ്.

കർശനവും നിർണായകവുമായ നടപടികൾ സ്വീകരിച്ചതിനാൽ യാചക വിരുദ്ധ ക്യാംപെയിൻ വർഷം തോറും യാചകരുടെ എണ്ണം കുറയ്ക്കുന്നതിന് സഹായകമാകുന്നതായി കോംബാറ്റിങ് ആൻഡ് പ്രിവെന്റിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ അഹമ്മദ് അൽ അദിദിപറഞ്ഞു. പങ്കാളികളുമായി സഹകരിച്ച് യാചകരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ ദുബായ് പൊലീസ് പട്രോളിങ് ശക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *