Your Image Description Your Image Description

ദുബായിൽ നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വീട്ടുജോലിക്കാരെ അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ വഴിയാണ് നിയമിക്കേണ്ടത്.

നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന ഒരാൾക്ക് പുതിയ വീസ നൽകാൻ ലക്ഷ്യമിട്ട് വീടുകളിൽ ജോലിക്ക് വയ്ക്കുന്നത് നിയമലംഘനമാണ്. എന്നാൽ ഇത്തരം താൽക്കാലിക നിയമനങ്ങൾക്ക് നിയമസാധുതയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിയെ മറ്റിടങ്ങളിൽ ജോലിക്ക് വിട്ട തൊഴിലുടമയും ഇത്തരക്കാരെ ജോലിക്കു നിയമിക്കുന്നവരും പിഴയൊടുക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *