Your Image Description Your Image Description

ദുബായിൽ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ടെലിഫോൺ വഴി സേവനങ്ങൾ നൽകാൻ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൗകര്യമൊരുക്കി. 600590000 നമ്പറിൽ വിളിക്കുന്നവർക്കാണ് സേവനം. 18 സേവനങ്ങളാണ് ഫോൺവിളി സേവനത്തിൽ ഉൾപ്പെടുത്തിയത്.

സ്വദേശി ജീവനക്കാരുടെ ലേബർ കാർഡ് പട്ടിക, സ്ഥാപനങ്ങൾ ബാങ്ക് അടച്ചതിൽ ശേഷിക്കുന്ന സംഖ്യ, സ്ഥാപന ആക്ടിവിറ്റികൾ റദ്ദാക്കൽ, സ്വദേശികളെ നിയമിച്ചതിന്റെ വിശദാംശങ്ങൾ, തൊഴിൽ കരാർ പകർപ്പ് ലഭ്യമാക്കുക, കമ്പനിയുടെ സമഗ്ര റിപ്പോർട്ട് എന്നിവ തൊഴിലുടമകൾക്ക് ടെലിഫോൺ വഴി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *