Your Image Description Your Image Description

കേരളത്തിൽ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ ആരെന്ന് 23 ആം തീയതി അറിയാം. തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ സർക്കുലർ സംസ്ഥാന നേതൃത്വത്തിനു ലഭിച്ചു. 23ന് നോമിനേഷൻ സമർപ്പിക്കും. തുടർന്ന് 24 ന് തിങ്കളാഴ്ച പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് ഉദയ പാലസിൽ ചേരുന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിലാണ് പ്രഖ്യാപനം നടത്തുന്നത് .

കേരളത്തിലെ തിരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സംസ്ഥാനത്തെത്തും. മിസോറമിലായിരുന്ന മുതിർന്ന നേതാവ് വി. മുരളീധരനോട് ഡൽഹിയിൽനിന്നു കേരളത്തിലെത്തി തിരഞ്ഞെടുപ്പ് പ്രക്രിയ ഏകോപിപ്പിക്കാൻ പാർട്ടി ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാന അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിൽ ദേശീയ നേതൃത്വം ധാരണയിലെത്തിയിട്ടുണ്ട്. നോമിനേഷൻ സമർപ്പണം ഉൾപ്പെടെ സാങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്.

ആർഎസ്എസ് നേതൃത്വവുമായും മുതിർന്ന ബിജെപി നേതാക്കളുമായും ദേശീയ നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിലുള്ള ക്രമീകരണമാണ് നടത്തുന്നത് .

നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ.സുരേന്ദ്രൻ തുടരുക എന്നതിനായിരുന്നു കൂടുതൽ സാധ്യതയുണ്ടായിരുന്നത് . അല്ലാത്തപക്ഷം എം.ടി.രമേശിന്റെ പേരാണ് പ്രധാനമായി പരിഗണിക്കപ്പെട്ടിരുന്നത് . ശോഭാ സുരേന്ദ്രൻ കച്ചമുറുക്കി രംഗത്തുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന് താൽപ്പര്യമില്ലായിരുന്നു .

ഇതിനെയെല്ലാം അട്ടിമറിച്ചാണ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത് . നേരത്തെ പരിഗണനയിലില്ലായിരുന്ന ഒരു പേരായിരുന്നു രാജീവ് ചന്ദ്രശേഖറിന്റേത് , പക്ഷെ താഴെ തട്ടിലുള്ള പ്രവർത്തകരുമായി രാജീവിന് ബന്ധം കുറവായതിനാൽ വരുന്ന തെരഞ്ഞെടുപ്പുകളെ അത് ബാധിക്കും . പ്രവർത്തകരുമായി ബന്ധമുള്ളത് രമേശിനും ശോഭയ്ക്കുമാണന്നാണ് പ്രവർത്തകരുടെ അഭിപ്രായം .

ശോഭ , രമേശ് ഇവർ രണ്ടിൽ ആരാണെന്നുള്ളതായിരുന്നു അവസാനം വരെയുള്ള ചിന്ത , ഇപ്പോഴത്തെ തീരുമാനമനുസരിച്ച് രാജീവ് ചന്ദ്രശേഖറിനാണ് നറുക്ക് വീണത് , അവസാനം വല്ല അട്ടിമറി നടക്കുമോയെന്നാണ് പല നേതാക്കളും ഉറ്റുനോക്കുന്നത് .

ഇതിനിടയിൽ ഒരു ക്രൈസ്തവനെ അധ്യക്ഷനാക്കിയാൽ ക്രൈസ്തവ സഭകളിൽ സ്വാതീനംഉറപ്പിക്കാൻ കഴിയുമെന്ന് വിലയിരുത്തലുണ്ടായിരുന്നു . അങ്ങനെ വന്നാൽ മന്ത്രിസ്ഥാനം രാജി വച്ച് ജോർജ്ജ് കുര്യനെ അധ്യക്ഷനാക്കുന്നുവെന്ന് ഒരു പ്രചാരണമുണ്ടായിരുന്നു .

ആ ഒരു ധാരണ ഇനിയും ഉപേക്ഷിച്ചിട്ടില്ല , അവസാനം അങ്ങനെയൊരു തീരുമാനത്തിലെത്താനും സാധ്യതയുണ്ട് . ശോഭാ സുരേന്ദ്രന് അർഹമായ സ്ഥാനം കിട്ടിയില്ലെങ്കിൽ ഇനിയും വെള്ളം കോരാനില്ലന്നാണ് അവർ അടുപ്പമുള്ളവരോട് പറഞ്ഞത് .

അങ്ങനെ വരുകയാണെങ്കിൽ അവർ ബിജെപി വിടാനും സാധ്യതയുണ്ട് . ബിജെപി വിട്ടാൽ കോൺഗ്രസ്സിലെത്തിയേക്കും , അതിനുള്ള ചരട് വലികളും നടക്കുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *