Your Image Description Your Image Description

മലപ്പുറം : ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 22ന് നടക്കുന്ന തൊഴില്‍ മേളയില്‍ 10/+2/ ഐ.ടി.ഐ /ഡിപ്ലോമ /ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 22ന് രാവിലെ 9:30 ന് ബയോഡേറ്റയും(കുറഞ്ഞത് 3 എണ്ണം) അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം.
വിശദ വിവരങ്ങള്‍ക്ക് -9495999658,9072370755.

Leave a Reply

Your email address will not be published. Required fields are marked *