Your Image Description Your Image Description

എസ്.എൻ.എസ് പിക്ചേഴ്സിന്‍റെ ബാനറിൽ ഹേമലത സുന്ദർരാജ് നിർമിക്കുന്ന “എന്നൈ സുഡും പനി” എന്ന തമിഴ് ചിത്രം മാർച്ച് 21ന് തീയേറ്ററുകളിൽ എത്തുകയാണ്. എൻകാതലി സീൻ പോഡുറ, വാഗൈ എന്നീ ചിത്രങ്ങൾക്ക് ശേഷം റാം സേവ സംവിധാനം ചെയുന്ന ചിത്രമാണിത്. നടരാജ് സുന്ദർരാജ് നായകനാവുന്ന ചിത്രത്തിൽ മലയാളിയായ ധനീഷ് ആണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൽ ഉപാസന ആർസി നായികയാവുന്നു.

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ധനീഷ് കഴിഞ്ഞ 11 വർഷങ്ങളായി സിനിമ മേഖലയിൽ ഡിജിറ്റൽ കൺസൽട്ടന്‍റ്, മൂവി കൺസൽട്ടന്‍റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്. കൂടാതെ ‘ടു സ്റ്റേറ്റ്സ് ‘ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ അഭിനേതാക്കളുടെ വില്ലന്‍വേഷവും സമാനതകളില്ലാത്ത പ്രകടനങ്ങളും തമിഴ്‌സിനിമക്കു പുതുമയല്ല. തമിഴ് ആരാധകര്‍ക്ക് മല്ലുവില്ലന്‍മാരെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച ചരിത്രമാണുള്ളത്. എം.എന്‍.നമ്പ്യാര്‍ മുതൽ രാജന്‍ പി.ദേവും ദേവനും മുരളിയും തുടങ്ങി ലാൽ, കൊല്ലം തുളസി, സായ്കുമാര്‍, കലാഭവൻ മണി, ഫഹദ് ഫാസിൽ, വിനായകൻ എന്നിവർ ഉദാഹരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *