Your Image Description Your Image Description

എറണാകുളം : കഴിഞ്ഞ ദിവസം മഞ്ഞപ്രയിൽ ഉണ്ടായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.മഞ്ഞപ്ര പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഗവ. ഹൈസ്കൂളിന് സമീപം താമസിക്കുന്ന വെളിയത്ത് വീട്ടിൽ ലീല ഗോപാല കൃഷ്ണൻ്റെ വീട്ട് മുറ്റത്തെ മാവ് വട്ടം ഒടിഞ്ഞ് മെയിൻ റോഡിലേക്ക് പതിച്ചു. ഇത് മൂലം മണിക്കുറുകളോളം ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.

ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വഴി തിരിച്ച് വിടുകയാണ് ഉണ്ടായത്. ഇവിടെ വൈദ്യുതി കമ്പികൾ പൊട്ടിവീണത് ജനങ്ങളെ ഏറെ ആശങ്കയിലാക്കി. ബസ് സ്റ്റോപ്പ്, സ്വകാര്യ ക്ലിനിക്ക്, ട്യൂഷൻ സെൻ്റർ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ നിരവധി ആളുകൾ ഇവിടെ വന്ന് പോകുന്നത് ജനങ്ങളെ അതിലേറെ മുൾമുനയിലാക്കി.
ബുധനാഴ്ച രാത്രി 9.30 യോടെയാണ് മഴയും കാറ്റും വീശിയത്.

ഒമ്പതാം വാർഡിൽ തന്നെ ഫൊറോന പള്ളിക്ക് പിറക് വശം കനാൽ തീരത്ത് നിന്നിരുന്ന പാഴ്മരം കടപുഴകി റോഡിലേക്ക് പതിച്ചു. വൈദ്യുത കാൽ ഉൾപ്പെടെ ഒടിഞ്ഞു. നാട്ടുകാരാണ് രാവിലെ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റി ഗതാഗതം ഇവിടെ പുനസ്ഥാപിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് വൈദ്യുതിബന്ധം പുനസ്ഥാപിച്ചത്.

കനാൽ തീരങ്ങളിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങൾ വെട്ടി മാറ്റുകയോ ശിഖരങ്ങൾ
മുറിച്ച് മാറ്റണമെന്ന് നിരവധി തവണ അധികാരികളെ രേഖ മൂലം അറിയിച്ചിട്ടും ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയമാണ് അധികൃതർ സ്വീകരിച്ച് വരുന്നത്. കനാൽ വശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒട്ടുമിക്ക മരങ്ങളുടെ വേര്കൾ പുറമെ കാണത്തക്കവിധത്തിലും, റോഡിലേക്ക് ചാഞ്ഞ്മാണ് സ്ഥിതി ചെയ്യുന്നത്. കനാൽ അധികാരികൾ ഇക്കാര്യത്തിൽ കാണിക്കുന്ന നിസംഗ മനോഭാവം വെടിയണമെന്ന് കോൺഗ്രസ് ഐ മഞ്ഞപ്ര മണ്ഡലം ഒൻപതാം വാർഡ് കമ്മറ്റി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *