തിരുവനന്തപുരം: വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആണ് ദാരുണ സംഭവം നടന്നത്.
മാവിളക്കടവ് സ്വദേശി ശശിയാണ് മരിച്ചത്. അയൽവാസിയായ മണിയനാണ് ശശിയെ കുത്തിക്കൊന്നത്.താലൂക്ക് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി വസ്തു അളക്കലിനിടെയായിരുന്നു കൊലപാതകം.