Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 10 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും 2 ആശുപത്രികൾക്ക് പുന:അംഗീകാരവും ലഭിച്ചു.

കൊല്ലം പട്ടാഴി വടക്കേക്കര കുടുംബാരോഗ്യ കേന്ദ്രം 94.52 ശതമാനം സ്‌കോറും, പത്തനംതിട്ട ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രം 96.88 ശതമാനം സ്‌കോറും, ആലപ്പുഴ ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 95.78 ശതമാനംസ്‌കോറും, കോട്ടയം തൃക്കൊടിത്താനം കുടുംബാരോഗ്യ കേന്ദ്രം 94.03% സ്‌കോറും, കോട്ടയം മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം 92.21% സ്‌കോറും, വയനാട് ചെതലയം കുടുംബാരോഗ്യ കേന്ദ്രം 93.57% സ്‌കോറും, കാസർഗോഡ് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം 86.68 ശതമാനം സ്‌കോറും, കാസർഗോഡ് പടന്ന കുടുംബാരോഗ്യ കേന്ദ്രം 95.58 ശതമാനം സ്‌കോറും, പാലക്കാട് വെണ്ണക്കര നഗര കുടുംബാരോഗ്യ കേന്ദ്രം 91.99 ശതമാനം സ്‌കോറും, പാലക്കാട് ദൈറ സ്ട്രീറ്റ് നഗര കുടുംബാരോഗ്യ കേന്ദ്രം 93.39 ശതമാനം സ്‌കോറും നേടിയാണ് എൻ.ക്യു.എ.എസ്. നേടിയത്. ആലപ്പുഴ പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രം 99.15 ശതമാനം സ്‌കോറോടെയും കാസർഗോഡ് വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രം 95.73 ശതമാനം സ്‌കോറോടെയും പുന:അംഗീകാരവും നേടി.

post
ആകെ 212 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്.സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 10 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും 2 ആശുപത്രികൾക്ക് പുന:അംഗീകാരവും ലഭിച്ചു. കൊല്ലം പട്ടാഴി വടക്കേക്കര കുടുംബാരോഗ്യ കേന്ദ്രം 94.52 ശതമാനം സ്‌കോറും, പത്തനംതിട്ട ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രം 96.88 ശതമാനം സ്‌കോറും, ആലപ്പുഴ ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 95.78 ശതമാനംസ്‌കോറും, കോട്ടയം തൃക്കൊടിത്താനം കുടുംബാരോഗ്യ കേന്ദ്രം 94.03% സ്‌കോറും, കോട്ടയം മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം 92.21% സ്‌കോറും, വയനാട് ചെതലയം കുടുംബാരോഗ്യ കേന്ദ്രം 93.57% സ്‌കോറും, കാസർഗോഡ് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം 86.68 ശതമാനം സ്‌കോറും, കാസർഗോഡ് പടന്ന കുടുംബാരോഗ്യ കേന്ദ്രം 95.58 ശതമാനം സ്‌കോറും, പാലക്കാട് വെണ്ണക്കര നഗര കുടുംബാരോഗ്യ കേന്ദ്രം 91.99 ശതമാനം സ്‌കോറും, പാലക്കാട് ദൈറ സ്ട്രീറ്റ് നഗര കുടുംബാരോഗ്യ കേന്ദ്രം 93.39 ശതമാനം സ്‌കോറും നേടിയാണ് എൻ.ക്യു.എ.എസ്. നേടിയത്.

ആലപ്പുഴ പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രം 99.15 ശതമാനം സ്‌കോറോടെയും കാസർഗോഡ് വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രം 95.73 ശതമാനം സ്‌കോറോടെയും പുന:അംഗീകാരവും നേടി.
ഇതോടെ സംസ്ഥാനത്തെ 212 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും അതിൽ 87 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 5 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 43 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 144 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ്. അംഗീകാരം നേടി.
എൻ.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും.

കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന എഫ്.എച്ച്.സി./ യൂ.പി.എച്ച്.സികൾക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആരോഗ്യ മേഖലയിൽ കേരളം നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുതുതായി ഇത്രയും സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *